നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്രതി അ​റ​സ്റ്റി​ൽ
Saturday, January 25, 2020 11:40 PM IST
ച​വ​റ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട യു​വാ​വി​നെ ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു . ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വ് സ്വ​ദേ​ശി ചെ​റു​ത് എ​ന്ന് വി​ളി​ക്കു​ന്ന വി​നു (31) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ന്മ​ന​യി​ൽ സി ​പി എം ​ചോ​ല ബി ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, പ​ന്മ​ന ചോ​ല ഷ​ൺ​മു​ഖ ഭ​വ​ന​ത്തി​ൽ ര​തീ​ഷ് ച​ന്ദ്ര​ൻ (32)ൻ എന്നിവരെ ​മ​ർ​ദി​ച്ച​തും, ച​വ​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യ​തു​മു​ൾ​പ്പെ​ടെ​യു​ള്ള കേസുകളി​ലാ​യി​ട്ടാ​ണ് വി​നു അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

ച​വ​റ സി ​ഐ നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​സു​ഖേ​ഷ്, ഗ്രേ​ഡ് എ​സ് ഐ ​എ​ൻ ആ​ർ സ​ജീ​വ്, എ ​എ​സ് ഐ ​ജോ​ബ് അ​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വൈ​ങ്ങേ​ലി മു​ക്കി​ൽ വെ​ച്ച് വി​നു​വി​നെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​വ​റ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വി​നു​വി​നെ റി​മാ​ൻഡ് ചെ​യ്തു.