ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് ദ്വി​തി​യ​ൻ ബാ​വ​യു​ടെ ഓ​ർ​മ്മപ്പെരുനാൾ നടത്തി
Saturday, January 25, 2020 11:41 PM IST
ശാ​സ്താം​കോ​ട്ട : അ​ന്ത​രം​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഊ​ർ​ജ ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ ദൈ​വ​വും ആ​യി​ട്ടു​ള്ള നി​ര​ന്ത​ര സം​സ​ർ​ഗത്തി​ലൂ​ടെ സ​ർ​ഗ​ശേ​ഷി​യു ള്ള​താ​ക്കി തീ​ർ​ക്കു​വാ​ൻ മാ​ത്യൂ​സ് ദ്വി​തീ​യ​ൻ ബാ​വാ​യ്ക്ക് സാ​ധി​ച്ചെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ടൂ​ർ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം അഭിപ്രായപ്പെ‌ട്ടു.

പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് ദ്വി​തി​യ​ൻ ബാ​വ​യു​ടെ പ​തി​നാ​ലാം ഓ​ർ​മ്മ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മൗ​ണ്ട് ഹോ​റേ​ബ് മാ​ർ ഏ​ലി​യാ ചാ​പ്പ​ലി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ർ​മ്മ​ങ്ങ​ൾ ഓ​രോ​ന്നും യ​ഥാ​ർ​ഥത്തി​ൽ ജീ​വ​നെ ദാ​നം ചെ​യ്യു​ന്നവ ആ​യി​രു​ന്നു. പ്ര​ത്യാ​ശ​യു​ടെ പൂ​മൊ​ട്ട് വി​രി​യു​ന്ന​ത് പോ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്താ​മ​ണ്ഡ​ല​ത്തി​ൽ കൊ​ച്ചു​കൊ​ച്ചു മൊ​ട്ടു​ക​ൾ വി​രി​ഞ്ഞ് ആ​യി​ര​ങ്ങ​ൾ​ക്ക് അ​ത്താ​ണി​യാ​യി തീ​ർ​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​ന്തോ​ണി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സ്റ്റി​സ് കെ ​സു​രേ​ന്ദ്ര​ൻ മോ​ഹ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ര​ഹ്മ​വാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ യാ​ക്കോ​ബ് മാ​ർ ഏ​ലി​യാ​സ്, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, സ​ഭാ വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ.​എം. ഒ. ​ജോ​ൺ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ, ഫാ. ​കെ. ടി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് അ​വാ​ർ​ഡ് ദാ​ന​വും ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ക​ൽ​ക്ക​ട്ടാ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​സ​ഫ് മാ​ർ ദീ​വ​ന്നാ​സി​യോ​സ് കു​ർ​ബാ​ന അ​ർ​പ്പി​ക്കും. പ​ത്തി​ന് എം ​ജി ഓ ​സി എ​സ് എം ​സീ​നി​യ​ർ ഫ്ര​ണ്ട്സ് സ​മ്മേ​ള​നം മ​ന്ത്രി കെ .​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ന് മാ​ത്യൂ​സ് ദ്വി​തീ​യ​ൻ ബാ​വാ തി​രു​മേ​നി തു​ട​ക്കം കു​റി​ച്ച ആ​ർ​ദ്ര ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഫൗ​ണ്ടേ​സ് ദി​നാ​ച​ര​ണം ന​ട​ക്കും. നൂന്നിന് ​വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്നും ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പ​ദ​യാ​ത്ര​യാ​യി വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും.

വൈ​കുന്നേരം ആറിന് ​സ​ന്ധ്യാ ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കും. 7.30ന് ​പ്ര​ദ​ക്ഷി​ണം
നാ​ളെ രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ തി​രു​മേ​നി​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ക​ബ​റി​ങ്ക​ൽ ധൂ​പ പ്രാ​ർ​ഥന നേ​ർ​ച്ച വി​ള​മ്പ് കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.