ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും അ​വാ​ർ​ഡു​ദാ​ന​വും 31ന്
Tuesday, January 28, 2020 11:19 PM IST
കൊ​ല്ലം: മീ​യ​ണ്ണൂ​ർ കൊ​ട്ട​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും അ​വാ​ർ​ഡു​ദാ​ന​വും 31ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ജി.​വി​ശ്വ​നാ​ഥ​ൻ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ്ചാ​ൻ​സി​ല​ർ ഡോ.​കെ.​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ക്കും.
ഫൗ​ണ്ട​ർ മാ​നേ​ജ​ർ എ​ൻ.​ഗോ​പാ​ല​പി​ള്ള​യു​ടെ പേ​രി​ൽ സ്കൂ​ൾ ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​വാ​ർ​ഡ് എം​ജി യൂ​ണി​വ​ഴ്സി​റ്റി സ്കൂ​ൾ ഒ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍റ് ജേ​ർ​ണ​ലി​സം മു​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ.​മാ​ട​വ​ന ബാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്ക് ഡോ.​കെ.​ജ​യ​കു​മാ​ർ സ​മ്മാ​നി​ക്കും.
കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ.​കു​മ്മി​ൾ സു​കു​മാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ൻ​ഡോ​വ്മെ​ന്‍റ്,കാ​ഷ് അ​വാ​ർ​ഡു​ക​ൾ എ​ന്നി​വ കേ​ര​ള ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ പോ​ൾ മ​ണ​ലി​ൽ വി​ത​ര​ണം ചെ​യ്യും.
പ്രി​ൻ​സി​പ്പ​ൽ സു​മ ഏ​ബ്ര​ഹാം, ഹെ​ഡ്മി​സ്ട്ര​സ് മി​നി ജോ​ർ​ജ്, എ​ൻ.​രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള, സ​ജി​ത് ഭാ​സ്ക​ർ, ആ​ർ.​ഉ​ണ്ണി​രാ​ജ​ൻ, എ​സ്.​ര​തീ​ഷ്, പ്ര​ഫ.​മാ​ട​വ​ന ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കു​ച്ചു​പ്പു​ടി, ഭ​ര​ത​നാ​ട്യം, കേ​ര​ള​ന​ട​നം എ​ന്നി​വ​യി​ൽ ഏ ​ഗ്രേ​ഡ് നേ​ടി​യ ധ്യാ​ൻ ഗൗ​രി​ഷി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും, തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ.