പ്ര​ക്ഷോ​ഭ ജ്വാ​ല​യ്ക്ക് ‌ സ്വീ​ക​ര​ണം ന​ൽ​കും
Tuesday, January 28, 2020 11:33 PM IST
പു​ന​ലൂ​ർ: ഡിസിസി പ്ര​സി​ഡ​ന്‍റ് ബി​ന്ദുകൃ​ഷ്ണ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കാ​ൻ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
പു​ന​ലൂ​ർ ബ്ലോ​ക്കി​ലെ യാ​ത്ര 31 ന് രാ​വി​ലെ ഒനപതിന് ​ഉ​റു​കു​ന്നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര വൈ​കുന്നേരം പു​ന​ലൂ​രി​ൽ സ​മാ​പി​ക്കും. തൊ​ഴി​ലാ​ളി​ക​ളും വ​നി​ത​ക​ളും, യു​വാ​ക്ക​ളും അ​ട​ക്കം 1000 ൽ ​അ​തി​കം പ്ര​വ​ർ​ത്ത​ക​ർ ജാ​ഥ​യി​ൽ കാ​ൽ​ന​ട​യാ​യി അ​ണി​ചേ​രു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബാ​ന്‍റ്മേ​ളം, ചെ​ണ്ട​മേ​ളം, ക​മ്പ​ടി​ക​ളി, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ പ​ദ​യാ​ത്ര​യ്ക്ക് ആ​വേ​ശം പ​ക​രും.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ​സി.​വി​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം കെപി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ​ഭാ​ര​തീ​പു​രം ശ​ശി ഉദ്ഘാ​ട​നം ചെ​യ്തു. എ​സ്. താ​ജു​ദീ​ൻ, കെ.​ശ​ശി​ധ​ര​ൻ, ​ഏ​രൂ​ർ സു​ഭാ​ഷ്, സ​ഞ്ജു ബു​ഖാ​രി, ​എ.എ ​ബ​ഷീ​ർ, ഗീ​താ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.