സോ​ഫ്റ്റ് ഡ്രി​ങ്ക് വി​ല്പ്പ​ന; മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം
Tuesday, January 28, 2020 11:33 PM IST
കൊല്ലം: സോ​ഡാ സോ​ഫ്റ്റ് ഡ്രി​ങ്ക് വി​ല്പ്പ​ന, വി​ത​ര​ണം, ഉ​ത്പാ​ദ​നം എ​ന്നി​വ ന​ട​ത്തു​ന്ന​വ​ര്‍ ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. സോ​ഡാ ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ള്‍ നി​യ​മാ​നു​സ​ര​ണ​മു​ള്ള ലൈ​സ​ന്‍​സോ ര​ജി​സ്‌​ട്രേ​ഷ​നോ എ​ടു​ത്ത് പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. കു​ടി​വെ​ള്ളം ആ​റ് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി അ​വ​യു​ടെ റി​പ്പോ​ര്‍​ട്ട് കൈ​വ​ശം വ​യ്‌​ക്കേ​ണ്ട​തും ഒ​രു പ​ക​ര്‍​പ്പ് സ്ഥാ​പ​ന​ത്തി​ല്‍ സൂ​ക്ഷി​ക്ക​ണം. സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ര്‍​ക്ക് നി​യ​മാ​നു​സ​ര​ണ​മു​ള്ള മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക​ണം. വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ്ഥാ​പ​ന​ത്തി​ല്‍ സൂ​ക്ഷി​ക്ക​ണം.
ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന സോ​ഡ നി​യ​മാ​നു​സ​ര​ണ​മു​ള്ള ലേ​ബ​ല്‍ ഇ​ല്ലാ​തെ വി​ല്പ്പ​ന ന​ട​ത്താ​ന്‍ പാ​ടി​ല്ല. ലേ​ബ​ലി​ല്‍ സോ​ഡ​യു​ടെ പേ​ര് (ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും) ബാ​ച്ച് ന​മ്പ​ര്‍ (ഒ​രു ദി​വ​സം നി​ര്‍​മി​ക്കു​ന്ന സോ​ഡ​യ്ക്ക് ഒ​രേ ബാ​ച്ച് ന​മ്പ​ര്‍) എ​ന്നി​വ ന​ല്‍​ക​ണം. ചേ​രു​വ​ക​ളു​ടെ വി​വ​രം, പോ​ഷ​ക ഘ​ട​ക​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍, വെ​ജി​റ്റേ​റി​യ​ന്‍ അ​ട​യാ​ളം, ക​ള​ര്‍ പ്രി​സ​ര്‍​വേ​റ്റീ​വ് എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ള്‍, ഉ​ത്പാ​ദ​ന തീ​യ​തി, എ​ക്‌​സ്‌​പെ​യ​റി തീ​യ​തി, തൂ​ക്കം, വി​ല, ഉ​ത്പാ​ദ​ക​ന്‍റെ പൂ​ര്‍​ണ​വി​ലാ​സം, എ​ഫ്എ​സ് എ​സ്എ​ഐ ര​ജി​സ്‌​ട്രേ​ഷ​ന്‍/​ലൈ​സ​ന്‍​സ് ന​മ്പ​ര്‍ എ​ന്നി​വ ലേ​ബ​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം.
സോ​ഡാ ഉ​ത്പാ​ദ​ക​ര്‍ വി​ല്പ്പ​ന ന​ട​ത്തു​മ്പോ​ള്‍ ബി​ല്‍ ന​ല്‍​ക​ണം. സോ​ഡാ വി​ല്പ്പ​ന ന​ട​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍ ബി​ല്‍ ന​ല്‍​കാ​ത്ത​തോ ലേ​ബ​ലി​ല്ലാ​ത്ത​തോ ആ​യ സോ​ഡ ഉ​ത്പാ​ദ​ക​രി​ല്‍ നി​ന്ന് വാ​ങ്ങാ​ന്‍ പാ​ടി​ല്ല. മ​റ്റ് ക​മ്പ​നി​ക​ളു​ടെ കു​പ്പി​ക​ളു​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ അ​വ​യി​ലെ ലേ​ബ​ല്‍ മ​റ​യ​ത്ത​ക്ക​വി​ധം സ്വ​ന്തം സ്ഥാ​പ​ന​ത്തി​ന്‍റെ ലേ​ബ​ല്‍ ഒ​ട്ടി​ക്ക​ണം. മ​റ്റ് ക​മ്പ​നി​ക​ളു​ടെ കു​പ്പി​ക​ളി​ല്‍ സോ​ഡ നി​റ​ച്ച് വി​ല്പ്പ​ന ന​ട​ത്തു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​ണ്.
നി​യ​മാ​നു​സ​ര​ണം പ്ര​വ​ര്‍​ത്തി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ട​യു​ട​മ​ക​ള്‍​ക്കു​മെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സോ​ഡ വാ​ങ്ങി​യ​തി​നു​ള്ള ബി​ല്ല് സൂ​ക്ഷി​ക്ക​ണം. ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളി​ല്‍ മേ​ല്‍​പ്പ​റ​ഞ്ഞ രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യ​ണം.