ചാ​ത്ത​ന്നൂ​രി​ല്‍ ജീ​വ​നി​മി​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, January 28, 2020 11:34 PM IST
കൊല്ലം: യു​വ​ക​ര്‍​ഷ​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന ജീ​വ​നി​മി​ത്ര പ​രി​പാ​ടി​ക്ക് ചാ​ത്ത​ന്നൂ​ര്‍ കാ​ര്‍​ഷി​ക ബ്ലോ​ക്കി​ല്‍ തു​ട​ക്ക​മാ​യി. നൂ​ത​ന കൃ​ഷി​രീ​തി​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ക വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​യെ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 2020 ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ 2021 വി​ഷു​വ​രെ​യു​ള്ള 470 ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ ബ്ലോ​ക്കു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി ന​ട​ക്കു​ക.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ര്‍, ചി​റ​ക്ക​ര, പൂ​ത​ക്കു​ളം, ക​ല്ലു​വാ​തു​ക്ക​ല്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍, നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ​ര​വൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍, സാം​സ്‌​ക്കാ​രി​ക-​സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ ചേ​ര്‍​ത്ത് ജീ​വ​നി​മി​ത്ര എ​ന്ന പേ​രി​ല്‍ കാ​ര്‍​ഷി​ക സ​ന്ന​ദ്ധ ഗ്രൂ​പ്പി​ന് രൂ​പം ന​ല്‍​കി. ജീ​വ​നി​യു​ടെ ഭാ​ഗ​മാ​യ മ​ട്ടു​പ്പാ​വി​ലെ മ​ണ്ണി​ല്ലാ കൃ​ഷി, തി​രി​ന​ന പോ​ലു​ള്ള ആ​ധു​നി​ക ജ​ല​സേ​ച​ന മാ​ര്‍​ഗ​ങ്ങ​ള്‍, ബ​ഡി​ങ്, ഗ്രാ​ഫ്റ്റി​ങ്, ഗ്രോ​ബാ​ഗ് നി​റ​യ്ക്ക​ല്‍, വ​ള​പ്ര​യോ​ഗ​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ ന​ല്‍​കി​യ​ത്.
പ​രി​ശീ​ല​ന ക്ലാ​സ്സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് കൃ​ഷി ഭ​വ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ര്‍​ഷി​ക ക​ര്‍​മ സേ​ന​യി​ലൂ​ടെ​യും അ​ഗ്രോ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യി​ലൂ​ടെ​യും പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കും. വോ​ള​ന്റി​യേ​ഴ്സി​ലൂ​ടെ കാ​ര്‍​ഷി​ക വൃ​ത്തി​യി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍േ​ദ​ശ​ങ്ങ​ള്‍ ന​ല്‍​കും. സ്‌​കൂ​ളു​ക​ള്‍, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൃ​ഷി യൂ​ണി​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ മു​ഖ്യ ല​ക്ഷ്യ​ത്തി​ല്‍​പ്പെ​ടു​ന്നു.
ചാ​ത്ത​ന്നൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ് ലൈ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ത്ത​ന്നൂ​ര്‍ ബ്ലോ​ക്ക് കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​ക്ട​ര്‍ ഷി​ബു കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല വ​ര്‍​ഗീ​സ്, കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സോ​ണി​യ, കൃ​ഷി ഓ​ഫീ​സ​ര്‍ ഷെ​റി​ന്‍ എ.​സ​ലാം എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ര്‍​മാ​രാ​യ പ്ര​മോ​ദ്, മ​നോ​ജ്, ധ​ന്യ, ഷം​ന എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ ജീ​വ​നി മി​ത്ര സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജി.​എ​സ്. ജ​യ​ലാ​ല്‍ എം ​എ​ല്‍ എ ​യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു.