പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം; റാ​ലി​യും പൗ​രാ​വ​കാ​ശ​സ​മ്മേ​ള​ന​വും ന​ട​ത്തി
Sunday, February 16, 2020 11:12 PM IST
ആ​യൂ​ര്‍: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ക, ഇ​ന്ത്യ​യെ ര​ക്ഷി​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി ആ​യൂ​രി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ജ​മാ​അ​ത്ത്ക​ളു​ടെ​യും ആ​യു​ർ ജ​ന​കീ​യ സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ഹൈ​വേ റാ​ലി​യും പൗ​രാ​വ​കാ​ശ സ​മ്മേ​ള​ന​വും ന​ട​ത്തി​യ​ത്.

ആ​യു​ർ മാ​ർ​ത്തോ​മാ കോ​ളേ​ജി​ന് മു​ൻ​വ​ശ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച ഹൈ​വേ മാ​ര്‍​ച്ചി​ല്‍ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. റാ​ലി സ​മ്മേ​ള​ന വേ​ദി​യാ​യ ചെ​റു​പു​ഷ്പം സെ​ൻ​ട്ര​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ച​പ്പോ​ള്‍ ന​ട​ന്ന സ​മ്മേ​ള​നം ഏ​രൂ​ർ ഷം​സു​ദീ​ൻ മ​ദ​നി ഉ​ദ്ഘ​ടാ​നം ചെ​യ്തു.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കാ​ഞ്ഞാ​ർ അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍, സ്വാ​മി വി​ശ്വ​ഭ​ദ്രാ​ന​ന്ദ, ഫാ. ​വി​ന്‍​സ​ന്‍റ് കാ​രി​ക്ക​ല്‍ ചാ​ക്കോ, ഷ​ഹീ​ർ മ​ന്നാ​നി, എം. ​അ​ൻ​സാ​റു​ദ്ദീ​ൻ, ജു​നൈ​ദ് കാ​രാ​ളി​കോ​ണം, ഐ. ​മു​ഹ​മ്മ​ദ് റ​ഷീ​ദ്, അ​ഷ്‌​റ​ഫ്‌ ബ​ദ്‌​രി, മു​ജീ​ബ് സ​ഖാ​ഫി, എം. ​ത​മീ​മു​ദ്ദീ​ൻ, മാ​ഹി​ൻ മ​ന്നാ​നി, ജാ​ബി​ർ ബാ​ഖ​വി, അ​ൻ​സ​റു​ദീ​ൻ ന​ഈ​മി, ജെ. ​സു​ബൈ​ർ, കു​ണ്ടൂ​ർ പ്ര​ഭാ​ക​ര​പി​ള്ള, പ്ര​സാ​ദ് കോ​ടി​യാ​ട്ട്, ഷ​റാ​ഫ​ത്ത്, ത​ല​വ​ര​മ്പ് സ​ലിം, ഷാ​ജി പാ​വൂ​ർ, സ​ലാ​ഹു​ദീ​ൻ പോ​രേ​ടം, നി​സാ​റു​ദീ​ൻ ന​ദ്‌​വി, അ​ൻ​സാ​ർ ഹു​സൈ​ൻ, റം​ലി എ​സ് റാ​വു​ത്ത​ർ, ക​ട​യി​ൽ ബാ​ബു, അ​ജ​യ​കു​മാ​ർ, സാ​മു​വേ​ല്‍ തോ​മ​സ് എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം​ന​ൽ​കി.