പു​ത്തൂ​ർ എ​സ്ഐയെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Sunday, February 16, 2020 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ എ​സ്ഐ ആ​ർ.​ര​തീ​ഷ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഭ​ർ​ത്താ​വി​ന്‍റെ നി​ര​ന്ത​ര പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​യ ചി​ഞ്ചു ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​തി താ​ഴ​ത്ത് കു​ള​ക്ക​ട സ്വ​ദേ​ശി​യാ​യ സു​നി​ലി​ന് അ​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.
റൂ​റ​ൽ എ​സ്പി​ക്ക് ന​ൽ​കി​യ പ​രാ​തി അ​ന്വേ​ഷി​ച്ച എ​സ്ഐ ര​തീ​ഷ് കു​മാ​ർ പ്ര​തി​ക്ക് ജാ​മ്യം കി​ട്ടു​ന്ന​ത​ര​ത്തി​ലാ​ണ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ചി​ഞ്ചു വീ​ണ്ടും എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.
തു​ട​ർ​ന്ന് എ​സ്പി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്ഐ​യു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​ത് റെ​യ്ഞ്ച് ഐ​ജി​ക്ക് റി​പ്പോ​ർ​ട് ചെ​യ്തു. റെ​യ്ഞ്ച് ഐ.​ജി സ​ഞ്ജ​യ് കു​മാ​ർ ഗ​രു​ഡാ​ണ് എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു

കൊല്ലം: ശാ​സ്താം​കോ​ട്ട ഐ ​സി ഡി ​എ​സ് പ​രി​ധ​യി​ലെ 106 അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് ക​ണ്ടി​ജ​ന്‍​സി സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ സ​മ​ര്‍​പ്പി​ക്കാം.ഫോൺ: 8281999114