അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം ജ​ല പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Tuesday, February 18, 2020 11:35 PM IST
അ​മൃ​ത​പു​രി: അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം നെ​ത​ര്‍​ലാ​ന്‍​ഡ്സി​ലെ ഡെ​ല്‍​ഫ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്നോ​ള​ജി​യു​മാ​യി സ​ഹ​ക​രി​ച്ച് സു​സ്ഥി​ര ജ​ല പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ച് ത്രി​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. നെ​ത​ര്‍​ലാ​ന്‍​ഡ്സ് ഗ​വേ​ഷ​ക​ര്‍​ക്ക് സു​സ്ഥി​ര ജ​ല മാ​നേ​ജു​മെ​ന്‍റ് മേ​ഖ​ല​യി​ല്‍ സു​സ്ഥി​ര പ​രി​ഹാ​ര​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഒ​രു ഗ​വേ​ഷ​ണ പാ​ത രൂ​പ​ക​ല്‍​പ്പ​ന ചെ​യ്യാ​നും അ​വ​രു​ടെ ഗ​വേ​ഷ​ണ ശേ​ഷി മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്കാ​നും അ​മൃ​ത​പു​രി കാ​മ്പ​സി​ല്‍ ന​ട​ന്ന വ​ര്‍​ക്ക്ഷോ​പ്പ് വേ​ദി​യൊ​രു​ക്കി.
ഡെ​ല്‍​ഫ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് പ്ര​ഫ​സ​ര്‍ ഡോ. ​ജൂ​ള്‍​സ് വാ​ന്‍ ലി​യ​ര്‍, സി​വി​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​സാ​കേ​ത് പാ​ണ്ഡെ എ​ന്നി​വ​ര്‍ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ പ​ങ്കെ​ടു​ത്തു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര ബി​രു​ദ ജ​ല വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​യ യു​നെ​സ്കോ-​ഐ​എ​ച്ച്ഇ - ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ വാ​ട്ട​ര്‍ എ​ഡ്യൂ​ക്കേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​ണ് പ്ര​ഫ. വാ​ന്‍ ലി​യ​ര്‍. മ​ലി​ന​ജ​ല സം​സ്ക​ര​ണ​ത്തി​നാ​യി ചി​ല​വ് കു​റ​ഞ്ഞ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ വി​ക​സ​നം, വ്യ​വ​സാ​യ​ങ്ങ​ളി​ലെ ജ​ല​ച​ക്ര​ങ്ങ​ള്‍ അ​ട​യ്ക്ക​ല്‍, ജ​ല​സേ​ച​ന കൃ​ഷി​ക്കാ​യി മ​ലി​ന​ജ​ലം വീ​ണ്ടെ​ടു​ക്ക​ല്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വ​ര്‍​ക്ക് ഷോ​പ്പി​ല്‍ വി​ശ​ദീ​ക​രി​ച്ചു.
ഡോ. ​സാ​കേ​ത് പാ​ണ്ഡെ ജ​ല​ശാ​സ്ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​കാ​ര്യ​ങ്ങ​ള്‍, പ്രാ​യോ​ഗി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍,സാ​മ്പ​ത്തി​ക സി​ദ്ധാ​ന്തം, അ​വ​യു​ടെ വി​ഭ​ജ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ചു.
യു​എ​ന്‍ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളാ​യ ന​ല്ല ആ​രോ​ഗ്യം, ക്ഷേ​മം, ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം, ശു​ദ്ധ​ജ​ലം, ശു​ചി​ത്വം, സു​സ്ഥി​ര ന​ഗ​ര​ങ്ങ​ളും സ​മൂ​ഹ​വും ല​ക്ഷ്യ​ങ്ങ​ള്‍​ക്കു​ള്ള പ​ങ്കാ​ളി​ത്തം എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഗ്രാ​മീ​ണ, ന​ഗ​ര സ​മൂ​ഹ​ങ്ങ​ളെ​യും ശാ​ക്തീ​ക​രി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ മാ​ര്‍​ഗ​ങ്ങ​ള്‍ ശി​ല്പ​ശാ​ല​യി​ല്‍ ച​ര്‍​ച്ച ചെ​യ്തു.