പുനലൂരിൽ ജ​ന​ജാ​ഗ​ര​ണ സ​ദസും സ്വാ​ഭി​മാ​ൻ റാ​ലി​യും സംഘടിപ്പിച്ചു
Wednesday, February 19, 2020 11:33 PM IST
പു​ന​ലൂ​ർ: പൗ​ര​ത്വ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് ന​ഗ​ര​ത്തി​ൽ സ്വാ​ഭി​മാ​ൻ റാ​ലി​യും ജ​ന​ജാ​ഗ​ര​ണ സ​ദ​സും ന​ടത്തി. വൈ​കുന്നേരം റ്റി.​ബി ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി പോ​സ്റ്റാ​ഫീ​സ് ജം​ഗ്ഷ​ൻ ചു​റ്റി കെ ​എ​സ്ആ​ർടി​സി ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു . തു​ട​ർ​ന്നു ന​ട​ന്ന ജ​ന​ജാ​ഗ​ര​ണ സ​ദ​സ് ബി​ജെപി ​ജി​ല്ലാ പ്ര​സി​ഡന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​രു പ്ര​ത്യേ​ക മ​ത വി​ഭാ​ഗ​ത്തെ കു​ട്ടു പി​ടി​ച്ച് വ​ർ​ഗീ​യ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​ക​യാ​ണ് ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളെ​ന്നും ആ​ദ്യ​മാ​യി അ​ല്ല പാ​ർ​ല​മെ​ന്‍റി​ൽ പൗ​ര​ത്വ​ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും ബി.​ബി ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. ചി​ല ഭേ​ദ​ഗ​തി​ക​ൾ മാ​ത്ര​മാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്റു ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ൾ പൗ​ര​ത്വ​ബി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഇ​ന്ത്യ​യു​ടെ സു​പ്ര​ധാ​ന​മാ​യ പ​ദ​വി​ക​ളി​ൽ മു​സ്ലീം സ​ഹോ​ദ​ര​ന്മാ​ർ സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ൽ ഇ​തൊ​ന്നും ക​ണ്ടി​ല്ലാ എ​ന്നു ന​ടി​ക്കു​ന്ന കോ​ൺ​ഗ്ര​സ് ബിജെപി​യെ കു​റ്റ​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് സ​മ​യം ക​ണ്ടെ​ത്തു​ന്ന​തെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ബി.​ബി.​ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. ബി.​രാ​ധാ​മ​ണി, ഡോ.​ജെ. സീ​താ​രാ​മ​ൻ, എ​ൻ.​ശ്രീ പ്ര​കാ​ശ്, ജ​യാ​ന​ന്ദ​ൻ ,ര​ജ്ഞി​ത് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.