ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തെ ത​ക​ർ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് സർക്കാർ ശ്രമിച്ചത്: എം.എം മണി
Thursday, February 20, 2020 11:38 PM IST
പ​ത്ത​നാ​പു​രം: കേ​ര​ള​ത്തി​ലെ ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ത്തെ ത​ക​ർ​ക്കാ​ന്‍ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് സർ ക്കാർ ശ്ര​മി​ച്ച​തെ​ന്ന് മ​ന്ത്രി എം ​എം മ​ണി പ​റ​ഞ്ഞു. ക​ർ​ഷ​ക​സം​ഘം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നാ​പു​രം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ കേ​ര​ള​ത്തി​ലെ ഭൂ​പ്ര​ശ്ന​വും, പ​ട്ട​യ​വും എ​ന്ന വി​ഷ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ക​ർ​ഷ​ക​ർ​ക്കും, തൊ​ഴി​ലാ​ളി​ക​ൾ​ക്കും എ​ന്നും സം​ര​ക്ഷ​ണം ഇ​ട​തു​പ​ക്ഷ​മാ​ണ്.​ ബിജെപി​യും, കോ​ൺ​ഗ്ര​സും ജ​ന്മി​മാ​ർ​ക്ക് ഒ​പ്പ​മാ​ണ്.​ സ്വാ​ത​ന്ത്ര്യം കി​ട്ടി​യാ​ൽ ഭൂ​മി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​മെ​ന്ന പ​റ​ഞ്ഞ കോ​ൺ​ഗ്ര​സ് പി​ന്നെ അ​വ​രെ തി​രി​ഞ്ഞ് നോ​ക്കി​യി​ട്ടി​ല്ല.​ കോ​ൺ​ഗ്ര​സ് ഇ​ന്ന് ഇ​ല്ലാ​താ​വു​ക​യാ​ണ്. അ​തി​ന് പ​ക​രം ഹി​ന്ദു വി​കാ​രം ഉ​ണ്ടാ​ക്കി ബി​ജെപി ​അ​ധി​കാ​രം നേ​ടി.​

എ​ന്നാ​ൽ അ​വ​രും കോ​ൺ​ഗ്ര​സ് ചെ​യ്ത ന​ട​പ​ടി ത​ന്നെ തു​ട​രു​ക​യാ​ണ്. ജാ​തി​യു​ടെ പേ​രി​ൽ ദ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കു​ക​യാ​ണ് അ​വ​ർ. മു​ൻ രാ​ഷ്ട​പ​തി ഫ​ക്ര​ദീ​ൻ അ​ലി അ​ഹ​മ്മ​ദി​ന് പോ​ലും പൗ​ര​ത്വ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ​രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണ്.​ പൊ​തു മേ​ഖ​ല​യെ​യും കാ​ർ​ഷി​ക മേ​ഖ​ല​യെ​യും ത​ക​ർ​ക്കു​ക​യാ​ണ്.

ഇ​തി​നെ ചോ​ദ്യം ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റ​ല്ല. പൗ​ര​ത്വ നി​യ​മ​ത്തി​ന് എ​തി​രെ രാ​ഷ്ട്രീ​യം നോ​ക്കാ​തെ ഒ​രു​മി​ച്ച് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്‌ ത​യാ​റാ​വു​ന്നി​ല്ലാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

യോ​ഗ​ത്തി​ൽ ക​ർ​ഷ​ക​സം​ഘം ജി​ല്ലാ പ്ര​സി​ഡന്‍റ് ബി​ജു കെ ​മാ​ത്യു അ​ധ്യ​ക്ഷ​നാ​യി. ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ്രഫ. വി ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ വി​ഷ​യ അ​വ​ത​ര​ണം ന​ട​ത്തി. കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യി​സ് വെ​ൽ​ഫ​യ​ർ ബോർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ കെ ​രാ​ജ​ഗോ​പാ​ൽ, സി​പിഎം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം ​മീ​രാ പി​ള്ള, ക​ർ​ഷ​ക സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, പി ​ജി വാ​സു​ദേ​വ​ൻ ഉ​ണ്ണി, കെ ​ദി​ലീ​പ് കു​മാ​ർ ,എ ​ബി അ​ൻ​സാ​ർ, രാ​ജു ഡ​ഗ്ല​സ്, സിപിഎം ​ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ ജ​ഗ​ദീ​ശ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.