ആ​ർ.​സു​ഗ​ത​ൻ സ്മാ​ര​ക എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു
Thursday, February 20, 2020 11:41 PM IST
പാ​രി​പ്പ​ള്ളി: പാ​രി​പ്പ​ള്ളി സം​സ്കാ​ര​യു​ടെ ആ​ർ.​സു​ഗ​ത​ൻ സ്മാ​ര​ക എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക​ൾ സം​സ്ഥാ​ന പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി​ജി​യു​ടെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ഓ​രോ ഗ്രാ​മ​വും സ്വ​യം​പ​ര്യാ​പ്ത​മാ​വു​ക എ​ന്ന​താ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​രാ​ജ് എ​ന്ന​തി​ലൂ​ടെ ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്ത​ത് സ്വ​യം​ഭ​ര​ണം മാ​ത്ര​മ​ല്ല, സ്വ​യം​സം​യ​മ​നം കൂ​ടി​യാ​യി​രു​ന്നു. എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നും സ്വ​ത​ന്ത്ര​രാ​വു​ക എ​ന്ന​ത​ല്ല മ​റി​ച്ച് അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന വേ​ള​യി​ൽ അ​തി​നെ ചെ​റു​ക്കു​വാ​നു​ള്ള ശേ​ഷി സ്ത്രീ​ക​ൾ​ക്കും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും നി​ർ​ധ​ന​ർ​ക്കും ല​ഭി​ക്കും എ​ന്ന​താ​ണ് ഗ്രാ​മ​സ്വ​രാ​ജി​ന്‍റെ നേ​ട്ടം.

ഏ​റ്റ​വും മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം നെ​ടു​ന്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ. അ​നി​ത​യും മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ട ി വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​യും മി​ക​ച്ച മൂ​ന്നാ​മ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം ചെ​മ്മ​രു​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യ​സിം​ഹ​നും ഏ​റ്റു​വാ​ങ്ങി.

ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി​രി​ക്കെ അ​കാ​ല​ത്തി​ൽ നി​ര്യാ​ത​നാ​യ ആ​ർ. സു​ഗ​ത​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ആ​ത്മ​മി​ത്ര​ങ്ങ​ളാ​യ ഫ്ര​ണ്ട ്സ് ​മു​ക്ക​ട ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക​ൾ. നി​ർ​ധ​ന​രാ​യ ര​ണ്ട ു രോ​ഗി​ക​ൾ​ക്ക് സം​സ്കാ​ര സ്നേ​ഹ​സ്പ​ർ​ശം 5000 രൂ​പ വീ​തം ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1000 രൂ​പ വീ​തം പ​ഠ​ന​സ​ഹാ​യ​വും കെ. ​ആ​ർ. ജ്യോ​തി​ലാ​ൽ വി​ത​ര​ണം ചെ​യ്തു.

സം​സ്കാ​ര പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍​കു​മാ​ർ, ട്ര​ഷ​റ​ർ എ​സ്. ശ്രീ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നാ​ന​ന്ത​രം കോ​ഴി​ക്കോ​ട് രം​ഗ​ഭാ​ഷ​യു​ടെ അ​തൊ​രു ക​ഥ​യാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.