ആ​യി​ര​വി​ല്ലി പാ​റ​ഖ​ന​ന​നീ​ക്കം: പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Friday, February 21, 2020 11:05 PM IST
ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: നാ​ല്പ​ത് ഏ​ക്ക​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന ആ​യി​ര​വി​ല്ലി പാ​റ ഖ​ന​നം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ദു​രി​തം സൃ​ഷ്ടി​ക്കു​ന്ന നീ​ക്ക​ത്തി​നെ​തി​രേ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക പൊ​തു​യോ​ഗം പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കി.
ഈ ​പാ​റ​യു​ടെ സ​മീ​പ​ത്തു​ള്ള ദേ​വാ​ല​യ​ത്തി​നും തി​രു​ഹൃ​ദ​യ കോ​ൺ​വ​ന്‍റി​നും അ​ടി​വാ​ര​ത്തു​ള്ള മു​സ്‌​ലിം നി​സ്കാ​ര കേ​ന്ദ്ര​മാ​യ ത​യ്ക്കാ​വി​നും മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​ലു​പ​രി ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ ക​ത്തി​വ​യ്ക്കു​ന്ന​തു​മാ​യി​രി​ക്കും പാ​റ​ഖ​ന​നം.
പ്ര​കൃ​തി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യെ ത​കി​ടം​മ​റി​ക്കു​ന്ന, മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ആ​യി​ര​വി​ല്ലി​പ്പാ​റ ഖ​ന​ന​ത്തി​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം​നി​ന്ന് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഇ​ട​വ​ക​യോ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ച്ച പ്ര​മേ​യ​ത്തി​ലൂ​ടെ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ക​രി​പ്പി​ങ്ങാം​പു​റം, ട്ര​സ്റ്റി​മാ​രാ​യ കെ.​ടി. ഏ​ബ്ര​ഹാം, കെ.​സി. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഹൈ​ന്ദ​വ​ർ ആ​രാ​ധി​ച്ചു​വ​രു​ന്ന വ​ന​ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​വും നാ​ഗ​ത്ത​റ​ക​ളും വ​റ്റാ​ത്ത കു​ള​വും ഉ​ൾ​പ്പെ​ടു​ന്ന ആ​യി​ര​വി​ല്ലി ക്ഷേ​ത്ര​ത്തി​ന്‍റെ മൂ​ല​സ്ഥാ​ന​മാ​ണ് ആ​യി​ര​വി​ല്ലി​പ്പാ​റ. ഉ​ത്സ​വ​വേ​ള​ക​ളി​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ആ​ഘോ​ഷ​പൂ​ർ​വം ആ​യി​ര​വി​ല്ലി​പ്പാ​റ​യി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ത്തു​ക പ​തി​വാ​ണ്. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളു​യ​ർ​ത്തു​ന്ന​തും വി​ശ്വാ​സ​ത്തെ തൃ​ണ​വ​ൽ​ഗ​ണി​ക്കു​ന്ന​തു​മാ​യ നീ​ക്ക​ത്തി​നെ​തി​രേ വി​വി​ധ മ​ത, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു.
പ്ര​മു​ഖ നേ​താ​ക്ക​ൾ ന​യി​ച്ച പ്ര​ക​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​ക​ട​ന​ത്തി​നു​ശേ​ഷം ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഇ​ള​മാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ചി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം പി.​കെ. ബാ​ല​ച​ന്ദ്ര​ൻ, സി​പി​ഐ ജി​ല്ലാ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം എ. ​മു​സ്ത​ഫ, ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം ശി​വ​ദാ​സ​ൻ​നാ​യ​ർ, മു​സ്‌​ലിം​ലീ​ഗ് ച​ട​യ​മം​ഗ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ. ​മു​ഹ​മ്മ​ദ് റ​ഷീ​ദ്, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​കെ. സി​റാ​ജു​ദീ​ൻ, വെ​ളി​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജാ നൗ​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. എ​സ്. ശ​ര​ത്, പി.​ജെ. ചാ​ക്കോ, എ. ​മ​ജീ​ദ്, ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ വാ​ർ​ഡ് മെം​ബ​ർ ജ​യിം​സ് എ​ൻ. ചാ​ക്കോ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ലീ​ന ബീ​വി, റ​ഷീ​ദ ബീ​വി, ത്രി​വി​ക്ര​മ​ൻ​നാ​യ​ർ, അ​ബ്ദു​ൾ ഹ​ക്കിം, ക്ഷേ​ത്രം സെ​ക്ര​ട്ട​റി അ​ജ​യ​ൻ​പി​ള്ള, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജി.​വി​ക്ര​മ​ൻ, എ.​എ. ക​ബീ​ർ, എ​സ്.​സു​രേ​ഷ്, എ​സ്. ബൈ​ജു, ആ​ദ​ർ​ശ് ഭാ​ർ​ഗ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.