മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ് ന​ട​ത്തി
Friday, February 21, 2020 11:24 PM IST
കൊല്ലം: സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​സ് പി ​എ​സ് ഗോ​പി​നാ​ഥ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ശ്രാ​മം സ​ര്‍​ക്കാ​ര്‍ അ​തി​ഥി മ​ന്ദി​രം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സി​റ്റിം​ഗ് ന​ട​ത്തി.
2008 ഡി​സം​ബ​ര്‍ 31 വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ എ​ടു​ത്ത വാ​യ്പ​ക​ള്‍​ക്ക് കൂ​ടി ക​ടാ​ശ്വാ​സം പ​രി​ഗ​ണി​ക്കു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​ല്‍ ആ​കെ 79 അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ചു.
തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ​തി​ല്‍ മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ ഓ​ഫീ​സ്, തേ​വ​ല​ക്ക​ര ഫാ​ര്‍​മേ​ഴ്‌​സ് സ​ഹ​ക​ര​ണ സം​ഘം, സം​സ്ഥാ​ന പി​ന്നാ​ക്ക വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത ആ​റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​യ്പ​ക്ക് ക​ടാ​ശ്വാ​സ​മാ​യി 563617 രൂ​പ അ​നു​വ​ദി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ ശു​പാ​ര്‍​ശ ചെ​യ്തു.
കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​യ്പ​യാ​യി ക​ണ്ട് വാ​യ്പ​ക​ള്‍ ക്ലോ​സ് ചെ​യ്യാ​തി​രി​ക്കാ​ന്‍ കാ​ര​ണം ഉ​ണ്ടെ​ങ്കി​ല്‍ ബോ​ധി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ട് പോ​ര്‍​ട്ട് കൊ​ല്ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന​ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, വെ​ള്ള​നാ​തു​രു​ത്ത്- പ​ണ്ടാ​ര​തു​രു​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​യ്ക്ക് ന​ല്‍​കി​യ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് യാ​തൊ​ന്നും ബോ​ധി​പ്പി​ക്കാ​ത്ത മൂ​ന്നു കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട 95588 രൂ​പ​യു​ടെ ബാ​ധ്യ​ത​യി​ല്‍ നി​ന്നും വാ​യ്പ​ക്കാ​രെ ക​ട​മു​ക്ത​രാ​യി ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു.
ഈ​സ്റ്റ് ക​ല്ല​ട സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, മൂ​താ​ക്ക​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന​ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, ക​രി​ത്തു​റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന​ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം, വാ​ടി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന​ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്ത എ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ 424658 രൂ​പ​യു​ടെ വാ​യ്പ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യി കാ​ണു​ന്നു. കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​യ്പ​യി​ല്‍ നി​യ​മ​പ്ര​കാ​രം വാ​യ്പ​ക്കാ​ര്‍​ക്ക് ബാ​ധ്യ​ത​യി​ല്ല. വാ​യ്പ​ക്കാ​ര്‍​ക്ക് നി​യ​മ​പ്ര​കാ​രം ബാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കാ​വു​ന്ന​ത​ല്ല.
കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​യ്പ​യാ​യി ക​രു​തി വാ​യ്പ തീ​ര്‍​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ ര​ണ്ട് ആ​ഴ്ച​ക്ക​കം ബോ​ധി​പ്പി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ്വീ​കാ​ര്യ​മാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കു​ന്ന​പ​ക്ഷം ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​താ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.
ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ നി​ന്നും വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് എ​സ് എ​ല്‍ ബി ​സി യു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ അ​ദാ​ല​ത്തി​ല്‍ 2014-ല്‍ ​തീ​ര്‍​പ്പ് ക​ല്പി​ച്ചി​രു​ന്നു. ക​ടാ​ശ്വാ​സ തു​ക​യും പ​ലി​ശ വി​ഹി​ത​വും അ​നു​വ​ദി​ക്കു​ക​യും സ​ര്‍​ക്കാ​ര്‍ വി​ഹി​ത​ത്തി​ന് പു​റ​മെ വാ​യ്പ​ക്കാ​ര​ന്‍ അ​ട​ക്കാ​നു​ള്ള 50000 രൂ​പ തി​രി​ച്ച​ട​ച്ചി​ട്ടും വാ​യ്പ തീ​ര്‍​പ്പാ​ക്കാ​തെ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി ബാ​ങ്ക് മു​ന്നോ​ട്ട് പോ​കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചു. ഇ​തു പ​രി​ഗ​ണി​ച്ച ക​മ്മീ​ഷ​ന്‍ ബാ​ങ്കി​ന്‍റെ ന​ട​പ​ടി​യി​ല്‍ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. വാ​യ്പ ക​ണ​ക്ക് തീ​ര്‍​പ്പാ​ക്കി 15 ദി​വ​സ​ത്തി​ന​കം ക​മ്മീ​ഷ​ന്‍ മു​മ്പാ​കെ ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് ഫ​യ​ല്‍ ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
അ​ഴീ​ക്ക​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന​ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ നി​ന്നും എ​ടു​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​യ്പ കാ​ല​ഹ​ര​ണ നി​യ​മ​ത്തി​ല്‍​പ്പെ​ടു​ന്ന​ത​ല്ലെ​ന്ന് ബോ​ധി​പ്പി​ച്ച​തി​നാ​ല്‍ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​തി​ന് ഈ​ട് പ്ര​മാ​ണം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
സം​സ്ഥാ​ന പി​ന്നാ​ക്ക വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍, ക​രു​നാ​ഗ​പ്പ​ള്ളി റൂ​റ​ല്‍ ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ടാ​ശ്വാ​സം ശു​പാ​ര്‍​ശ ചെ​യ്ത​നി​ല​യ്ക്ക് വാ​യ്പ തു​ക​യി​ലേ​ക്ക് തൊ​ഴി​ലാ​ളി വി​ഹി​തം അ​ട​ക്കേ​ണ്ട​തി​ല്ലാ​ത്ത കേ​സു​ക​ളി​ല്‍ അ​വ​രു​ടെ ഈ​ടാ​ധാ​രം ക​ടാ​ശ്വാ​സ തു​ക ല​ഭി​ക്കു​ന്ന​തു​വ​രെ കാ​ത്തു​നി​ല്‍​ക്കാ​തെ സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​റു​ടെ സ​ര്‍​ക്കു​ല​ര്‍ 44/2014-ന് ​വി​ധേ​യ​മാ​യി ര​ണ്ട് ആ​ഴ്ച​ക്ക​കം തി​രി​കെ ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു.
ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ച​വ​റ ശാ​ഖ, കു​ണ്ട​റ റൂ​റ​ല്‍ ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം എ​ന്നീ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ടു​ത്ത വാ​യ്പ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ വി​ഹി​ത​വും വാ​യ്പ​ക്കാ​ര്‍ അ​ട​ക്കാ​നു​ള്ള വി​ഹി​ത​വും ല​ഭി​ച്ചി​ട്ടും ഈ​ടാ​ധാ​ര​വും ജാ​മ്യ രേ​ഖ​ക​ളും തി​രി​കെ ന​ല്‍​കു​ന്നി​ല്ല എ​ന്ന പ​രാ​തി ക​മ്മീ​ഷ​ന്‍ പ​രി​ശോ​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഈ​ടാ​ധാ​രം തി​രി​കെ ന​ല്‍​കി ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ ന​ല്‍​കി​യ ഉ​ത്ത​ര​വ് പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച്ച​വ​രു​ത്തി​യ​തി​ല്‍ ക​മ്മീ​ഷ​ന്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.
2018-ലെ ​കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ (ഭേ​ദ​ഗ​തി) ആ​ക്റ്റ് അ​നു​സ​രി​ച്ച് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​യും അ​ച്ച​ട​ക്ക ന​ട​പ​ടി​യും പി​ഴ​യും ശു​പാ​ര്‍​ശ ചെ​യ്യു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.
സ​ര്‍​ക്കാ​ര്‍ ക​ടാ​ശ്വാ​സം അ​നു​വ​ദി​ച്ചി​ട്ടും ഈ​ടാ​ധാ​രം തി​രി​കെ ല​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ചും അ​ല്ലാ​തെ​യും ല​ഭി​ച്ച പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ കേ​ള്‍​ക്കു​ന്ന​തി​ന് ഇ​രു​ക​ക്ഷി​ക​ള്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു.
സി​റ്റിം​ഗി​ല്‍ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ വി ​വി ശ​ശീ​ന്ദ്ര​ന്‍, കൂ​ട്ടാ​യി ബ​ഷീ​ര്‍, കെ ​എ ല​ത്തീ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബി​ന്ദു, സ്‌​പെ​ഷൽ ഗ്രേ​ഡ് ഓ​ഡി​റ്റ​ര്‍ ജോ​യ്‌​മോ​ന്‍, ജൂ​നി​യ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ദീ​പ് എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും ക​ടാ​ശ്വാ​സ​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​ദാ​ല​ത്തി​ല്‍ ഹാ​ജ​രാ​യി.