വാ​തി​ൽ​പ്പ​ടി ബാ​ങ്കിം​ഗ്; ത​പാ​ൽ വ​കു​പ്പ് മ​ഹാലോ​ഗി​ൻ മേ​ള ന​ട​ത്തി
Saturday, February 22, 2020 11:06 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​തി​ൽ​പ്പ​ടി ബാ​ങ്കിം​ഗ് ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​പാ​ൽ വ​കു​പ്പ് ഒ​രു ല​ക്ഷം ഇ​ന്ത്യാ പേ​മെ​ൻ്റ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ സ​മാ​ഹ​രി​ക്കു​ന്ന​തു ല​ക്ഷ്യ​മി​ട്ട് മ​ഹാ​ലോ​ഗി​ൻ മേ​ള കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ത്തി.

കൊ​ട്ടാ​ര​ക്ക​ര കോ​ർ​ട്ട് കോം​പ്ല​ക്സി​ലെ ത​പാ​ൽ ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബ്കാ​രി കോ​ട​തി ജ​ഡ്ജി ഗി​രീ​ഷ് കു​മാ​ർ ആ​ദ്യ അ​ക്കൗ​ണ്ട് തു​റ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. ​ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് കൃ​ഷ്ണ​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ സെ​ക്ര​ട്ട​റി ബി​ജു എ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ ദീ​പു,യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ധാ​ർ ന​മ്പ​ർ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​ത്. ഫോ​ൺ ന​മ്പ​രി​ലേ​ക്കു വ​രു​ന്ന ഒടിപി​യും വി​ര​ല​ട​യാ​ള​വും നൂ​റു രൂ​പ​യും ന​ൽ​കി​യാ​ൽ അ​ക്കൗ​കൗ​ണ്ടാ​കും. മൊ​ബ​യി​ൽ ഫോ​ണി​ൽ ആ​പ്പി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡു​ചെ​യ്താ​ൽ എ​ല്ലാ വി​ധ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന​താ​ണ്. ക​ട​ലാ​സ് ര​ഹി​ത ബാ​ങ്കിം​ഗ് ഇ​ട​പാ​ടെ​ന്ന പ്ര​ത്യേ​ക​ത​യും ത​പാ​ൽ ബാ​ങ്കിം​ഗി​നു​ണ്ട്.