കി​ഴ​ക്കേ​ക​ല്ല​ട സെ​ന്‍റ് ജോ​ർ​ജ് വ​ലി​യ പ​ള്ളി​യി​ൽ ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Sunday, February 23, 2020 11:06 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ അ​ന്ത്ര​യോ​സ് ബാ​വ​യു​ടെ ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​ന് ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​വൈ. തോ​മ​സ് പ​വി​ത്രേ​ശ്വ​രം കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, സ്നേ​ഹ​വി​രു​ന്ന്, സ​ണ്ടേ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു.
27ന് ​രാ​വി​ലെ ഏ​ഴി​ന് ഫാ ​ഇ.​പി. വ​ർ​ഗീ​സ് ഇ​ട​വ​ന ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 7.30ന് ​ഫാ. ജോ​ജി കെ. ​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന ശു​ശ്രൂ​ഷ ന​ട​ക്കും. 28ന് ​രാ​വി​ലെ 7.15ന് ​ഫാ. ജോ​സ​ഫ് ശാ​മു​വ​ൽ ക​റു​ക​യി​ൽ കോ​റെ​പ്പി​സ്കോ​പ്പ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വ​ച​ന ശു​ശ്രൂ​ഷ. 29ന് ​രാ​വി​ലെ 7.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, സ​ഖ​റി​യ മാ​ർ അ​ന്തോ​ണി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ല്ല​ട ഗ്രൂ​പ്പ് സ​ണ്ടേ​സ്കൂ​ൾ അ​ധ്യാ​പ​ക സം​ഗ​മം, വൈ​കു​ന്നേ​രം 6.15ന് ​കു​ടും​ബ​സം​ഗ​മം മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.
മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​ന്ത്ര​യോ​സ് ബാ​വ​യു​ടെ ക​ബ​റി​ങ്ക​ലേ​ക്കു​ള്ള പ​ദ​യാ​ത്ര, ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.30ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് കു​രി​ശ​ടി വ​രെ റാ​സ, ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​വൈ. തോ​മ​സ് പ​വി​ത്രേ​ശ്വ​രം, ട്ര​സ്റ്റി കെ. ​എ​ൽ. ബാ​ബു, സെ​ക്ര​ട്ട​റി ജോ​ൺ ഫി​ലി​പ്പ്, ക​ൺ​വീ​ന​ർ എ​ൻ. കെ. ​വ​ർ ഗീ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സി.​ജി.​ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.