വൃ​ക്ക രോ​ഗി​ക​ളു​ടെ ഡേ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​ന്നു
Sunday, February 23, 2020 11:06 PM IST
കൊല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​വ​നം കി​ഡ്‌​നി വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വൃ​ക്ക രോ​ഗി​ക​ളു​ടെ ഡോ​റ്റാ​ബാ​ങ്ക് ത​യാ​റാ​ക്കു​ന്നു. വൃ​ക്ക രോ​ഗി​ക​ള്‍, ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കു​ന്ന​വ​ര്‍, വൃ​ക്ക​ദാ​നം ചെ​യ്ത​വ​ര്‍, വൃ​ക്ക സ്വീ​ക​രി​ച്ച​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, രോ​ഗ വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ അ​റി​യി​ക്ക​ണം. ഫോ​ണി​ലൂ​ടെ​യും ഇ-​മെ​യി​ലി​ലും ന​ല്‍​കാം. ഫോ​ണ്‍: 0474-2795198, ഇ-​മെ​യി​ല്‍- [email protected]

ഇ​ഗ്നോ
കോ​ഴ്സു​ക​ൾ​ക്ക്
അ​പേ​ക്ഷി​ക്കാം

കൊ​ല്ലം: സെ​ന്‍റ​ർ ഫോ​ർ ക​രി​യ​ർ റി​സ​ർ​ച്ച് ഡ​വ​ല​പ്പ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​എ സൈ​ക്കോ​ള​ജി, സോ​ഷ്യോ​ള​ജി, എം​എ​സ്ഡ​ബ്ല്യു, ആ​ന്‍റി ഹ്യൂ​മ​ൻ ട്രാ​ഫി​ക്കിം​ഗ്, എ​ൻ​ജി​ഒ മാ​നേ​ജ്മെ​ന്‍റ്, അ​ർ​ബ​ൻ പ്ലാ​നിം​ഗ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്ക് 28വ​രെ അ​പേ​ക്ഷി​ക്കാം. എ​സ് സി-​എ​സ്ടി വി​ഭാ​ഗ​ത്തി​ന് ഡി​ഗ്രി കോ​ഴ്സു​ക​ൾ​ക്ക് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447462472, 04742725575, 9544912027, 9656988588 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.