പ്ര​തി​ഭാ പി​ന്തു​ണ സാ​ന്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം ഇ​ന്ന്
Sunday, February 23, 2020 11:48 PM IST
കൊ​ല്ലം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​തി​ഭാ പി​ന്തു​ണ പ​ദ്ധ​തി പ്ര​കാ​രം 16 പേ​ർ‌​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം ഇ​ന്ന് ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ കെ.​സോ​മ​പ്ര​സാ​ദ് എം​പി സ​ഹാ​യ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​എ​സ്.​ര​മാ​ദേ​വി പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. എ​സ്.​വേ​ണു​ഗോ​പാ​ൽ, ആ​ഷാ ശ​ശി​ധ​ര​ൻ, വി.​ജ​യ​പ്ര​കാ​ശ്, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, കെ.​സി.​ബി​നു, എ​ൻ.​ര​വീ​ന്ദ്ര​ൻ, കെ.​ശോ​ഭ​ന, സ​രോ​ജി​നി ബാ​ബു, പ്ര​സാ​ദ്, ഇ.​എ​സ്.​അം​ബി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ക​ലാ​കാ​യി​ക മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​വ​രു​ടെ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തി​ള​ക്ക​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ‌ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് പ്ര​തി​ഭാ പി​ന്തു​ണ. ചെ​റു​ക​ഥ പ്ര​സി​ദ്ധീ​ക​ര​ണം മു​ത​ൽ സ്വ​ന്ത​മാ​യി ഗാ​ന​മേ​ള ട്രൂ​പ്പ് രൂ​പീ​ക​രി​ച്ച് വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത് വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ച്ച​താ​യി ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ഇ.​എ​സ്.​അം​ബി​ക പ​റ​ഞ്ഞു.