തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര സംഘടിപ്പിച്ചു
Sunday, February 23, 2020 11:48 PM IST
ച​വ​റ : 41 വ​ർ​ഷം കൊ​ല്ലം രൂ​പ​ത​യു​ടെ പ്ര​ഥ​മ ത​ദ്ദേ​ശീ​യ മെ​ത്രാ​നും ഭാ​ര​ത​വ​ത്ക​ര​ണ​ത്തി​ന്‍റെ വ​ക്താ​വു​മാ​യി​രു​ന്ന ദൈ​വ​ദാ​സ​ൻ ജെ​റോം പി​താ​വി​ന്‍റെ ഇ​രു​പ​ത്തി​യെ​ട്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു രൂ​പ​ത​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ കെ​സി​വൈ​എ​മ്മും ഇ​ട​വ​ക വി​ശ്വാ​സി​ക​ളും സം​യു​ക്ത​മാ​യി തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ന​ട​ത്തി.
പി​താ​വി​ന്‍റെ ജ​ന്മ​നാ​ടാ​യ കോ​യി​വി​ള​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി അ​ദ്ദേ​ഹ​ത്തെ അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ചേ​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് കോ​യി​വി​ള ദേ​വാ​ല​യ​ത്തി​ൽ ​മൊ​ൺ. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ശേ​ഷം ആ​രം​ഭി​ച്ച ഛായാ​ചി​ത്ര പ്ര​യാ​ണാ​രം​ഭം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ഗൃ​ഹ​മാ​യ തു​പ്പാ​ശേ​രി കു​ടും​ബ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
തു​ട​ർ​ന്നു ബി​ഷ​പ് ജെ​റോം സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ൽ എ​ത്തി ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ളി എ​ബ്ര​ഹാം പ​താ​ക ഉ​യ​ർ​ത്തി. പി​താ​വി​ന്‍റെ ഛായ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് ശേ​ഷം പ​ദ​യാ​ത്ര കൊ​ല്ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. വൈ​കു​ന്നേ​രം ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ പ​ദ​യാ​ത്ര​യ്ക്കു സ്വീ​ക​ര​ണ​വും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി​യും ന​ട​ന്നു.