അ​രു​ൺ​രാ​ജ് യൂത്ത് കോൺഗ്രസ് കൊ​ല്ലം ജി​ല്ലാ ​പ്ര​സി​ഡ​ന്‍റ്
Monday, February 24, 2020 11:26 PM IST
ൊ​കൊല്ലം: യൂ​ത്ത് ​കോ​ൺ​ഗ്ര​സ് സം​ഘ​ട​നാ​ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​. ഭാ​ര​വാ​ഹി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം 29ന് ​ഉ​ണ്ടാ​കും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി എ​ഗ്രൂ​പ്പ് പ്ര​തി​നി​ധി ഷാ​ഫി പ​റ​ന്പി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഐ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള ശ​ബ​രി​നാ​ഥ് ഉ​ൾ​പ്പ​ടെ ഏ​ഴ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​യി.
സ​മ​വാ​യം ആ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഇന്ന് ​ന​ട​ക്കും.
ഇ​തു​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ യൂ​ത്തു​കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും.
12ജി​ല്ല​ക​ളി​ലെ യൂത്ത് കോൺഗ്രസ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ട്ടി​ക​യും ത​യാ​റാ​യി. 14 ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​രി​ൽ എ​ട്ടെ​ണ്ണം എ​ഗ്രൂ​പ്പി​നും ആറെ​ണ്ണം ഐ ​ഗ്രൂ​പ്പി​നും വീ​തംവ​ച്ചി​രി​ക്കു​ക​യാ​ണ്.
യൂ​ത്തു​കോ​ൺ​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റാ​യി തെരഞ്ഞെടുക്കപ്പെട്ട അ​രു​ൺ​രാ​ജ് കെ​എ​സ് യു ​ജി​ല്ലാ​പ്ര​സി​ഡ​ന്‍റ്, യൂ​ത്തു​കോ​ൺ​ഗ്ര​സ് കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചിട്ടുണ്ട്. നി​ല​വി​ൽ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​ണ്.