സം​സ്ഥാ​ന സ​ർ​ക്കാ​ർ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്നു​വെ​ന്ന്
Wednesday, February 26, 2020 11:19 PM IST
പുനലൂർ: കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​സ്.​താ​ജു​ദ്ദീ​ൻ.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​ന​ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ന​ലൂ​ർ വെ​സ്റ്റ് സെ​ൻ​ട്ര​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി​ട്ടാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.

പാ​ർ​ട്ടി​ക്കാ​ർ​ക്ക് മാ​ർ​ക്ക് ദാ​നം ന​ട​ത്തി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ​യും പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തി പി​എ​സ് സി​യെ​യും ത​ക​ർ​ത്ത സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ നി​കു​തി​ഭാ​രം ന​ൽ​കി മു​ഖ്യ​മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്താ​ൻ പ​ണം സ​മാ​ഹ​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, സ​ഞ്ചു ബു​ഖാ​രി, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ.​എ ബ​ഷീ​ർ, സെ​ൻ​ട്ര​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​പൊ​ടി​യ​ൻ​പി​ള്ള, എ​ൻ.​അ​ജീ​ഷ്, എം.​ഓ​മ​ന​ക്കു​ട്ട​ൻ ഉ​ണ്ണി​ത്താ​ൻ, ജി.​ജ​നാ​ർ​ദ്ദ​ന​ൻ പി​ള്ള, എ.​ആ​ർ ഷാ​ഹു​ൽ ഹ​മീ​ദ്, ബി​ജു കാ​ർ​ത്തി​കേ​യ​ൻ, വി​ള​യി​ൽ സ​ഫീ​ർ, സു​രേ​ന്ദ്ര​നാ​ഥ തി​ല​ക​ൻ, എ​ച്ച്.​അ​ബ്ദു​ൾ റ​ഹിം, മ​ണി​യാ​ർ ബാ​ബു, നെ​ടു​ങ്ക​യം നാ​സ​ർ, ഷി​ബു സാ​മു​വ​ൽ, ബീ​നാ ശാ​മു​വ​ൽ, സാ​റാ​മ്മ തോ​മ​സ്, സി​ന്ധു ഉ​ദ​യ​ൻ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.