ക്വ​ാറ​ന്‍റൈൻ ലം​ഘ​നം: ഒ​രാ​ൾ​ക്കെ​തി​രെ കേ​സ്, ര​ണ്ടുപേ​രു​ടെ ര​ക്തം പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു
Thursday, March 26, 2020 10:40 PM IST
ചാ​ത്ത​ന്നൂ​ർ: വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ്.​ ക്വ​റ​ന്‍റൈൻ ലം​ഘി​ച്ച് ക​റ​ങ്ങി ന​ട​ന്നു. ഈ​യാ​ൾ​ക്കെ​തി​രെ ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി പോ​ലീ​സ്‌ കേ​സെ​സ​ടു​ത്തു. ഒ​രാ​ഴ്ച മു​മ്പ് ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ പാ​രി​പ്പ​ള്ളി കോ​ട്ട​യ്ക്കേറം ​സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് കേ​സ്.
ചാ​ത്ത​ന്നൂ​രി​ൽ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യു​ടെ​യും ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ യു​വാ​വി​ന്‍റെ​യും സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. വ​രി​ഞ്ഞം സ്വ​ദേ​ശി​യാ​ണ് കു​ട്ടി. ​ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ഇ​വ​ർ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ് യു​വാ​വ്.​ രോ​ഗ​ല​ക്ഷ​ണ​ സം​ശ​യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്.
പാ​രി​പ്പ​ള്ളി​യി​ൽ രോ​ഗ​ല​ക്ഷ​ണം സം​ശ​യി​ച്ച ആ​റു പേ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ഇ​തി​ൽ നാ​ലു​പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും ര​ണ്ടു പേ​രു​ടെ റി​സ​ൽ​ട്ട് കി​ട്ടാ​നു​ണ്ടെ​ന്നും പാ​രി​പ്പ​ള്ളി പിഎ​ച്ച്​സിയി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പാ​രി​പ്പ​ള്ളി​യി​ൽ 232 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്‌.
ചാ​ത്ത​ന്നൂ​ർ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ 29 റെ​യി​ൽ​വേ തൊ​ഴി​ലാ​ളി​ക​ളി​ൽ കൊവി​ഡ്- 19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി​ട്ടി​ല്ലെ​ന്ന് ചാ​ത്ത​ന്നൂ​ർ പി​എ​ച്ച്​സി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പ്ര​ശാ​ന്ത് അ​റി​യി​ച്ചു.​ ചാ​ത്ത​ന്നൂ​രി​ൽ വാ​ർ​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ജോ​ലി​ക്ക് പോ​യി​രു​ന്ന 200 ഓ​ളം പേ​ർ തി​രി​ച്ചെ​ത്തി. ഇ​വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​ആ​ർ. ദി​പു അ​റി​യി​ച്ചു.