ച​വ​റ​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലും സാ​മൂ​ഹ്യ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Sunday, March 29, 2020 10:25 PM IST
ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലും സാ​മൂ​ഹ്യ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നി​ർ​ധ​ന​ർ, കി​ട​പ്പു രോ​ഗി​ക​ൾ, അ​ഗ​തി​ക​ൾ, ഭി​ക്ഷാ​ട​ക​ർ എ​ന്നി​വ​ർ​ക്ക് ഭ​ക്ഷ​ണം അ​വ​ര​വ​രു​ടെ ഇ​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

തേ​വ​ല​ക്ക​ര പു​ത്ത​ൻ​സ​ങ്കേ​തം ജം​ഗ്ഷ​നി​ലെ കെ ​സി പി​ള്ള സ്മാ​ര​ക ഉ​ദ​യ​ഗ്ര​ന്ഥ​ശാ​ല​യ്ക്ക് സ​മീ​പ​മു​ള്ള ത​ണ​ൽ കു​ടും​ബ​ശ്രീ ഹോ​ട്ട​ലി​ലാ​ണ് തേ​വ​ല​ക്ക​ര​യി​ലെ ആ​ദ്യ​ത്തെ സാ​മൂ​ഹ്യ അ​ടു​ക്ക​ള ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ഊ​ണി​ന് 20 രൂ​പ​യാ​ണ്. വീ​ടു​ക​ളി​ൽ എ​ത്തി​യ്ക്കു​ന്ന​തി​ന് 25 രൂ​പ​യും. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ലും എ​ത്തി​ച്ച് ന​ൽ​കും. നി​ർ​ധ​ന​രാ​യി​ട്ടു​ള്ള​യാ​ളു​ക​ളെ ക​ണ്ടെ​ത്തി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ അ​റി​യി​യ്ക്കു​ന്ന മു​റ​യ്ക്ക് അ​വ​ർ​ക്കും ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഐ ​ഷി​ഹാ​ബ് നി​ർ​വ​ഹി​ച്ചു. ഫോ​ൺ: 9645049253, 8129101458, 9846312831.

നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ന്‍റേ​യും ഭാ​ഗ്യ​ശ്രീ കു​ടു​ബ​ശ്രീ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച സാ​മൂ​ഹ്യ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ത്ത​നം പു​ത്ത​ൻ തു​റ​യി​ൽ പ്ര​സി​ഡ​ന്‍റ് എ​സ് സേ​തു​ല​ക്ഷ്മി നി​ർ​വ​ഹി​ച്ചു. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടാ​ൻ: 9947129159.

ച​വ​റ​യി​ൽ ആ​രം​ഭി​ച്ച സാ​മൂ​ഹ്യ അ​ടു​ക്ക​ള​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി ​കെ ല​ളി​ത നി​ർ​വ​ഹി​ച്ചു. ഫോ​ൺ: 9496041794, 949604 1795.

തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​യ്ക്കാ​വി​ൽ കു​ടും​ബ​ശ്രീ ഹോ​ട്ട​ലി​ൽ ആ​രം​ഭി​ച്ച സാ​മൂ​ഹ്യ അ​ടു​ക്ക​ള​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ ​യേ​ശു​ദാ​സ​ൻ നി​ർ​വ​ഹി​ച്ചു. ബ​ന്ധ​പ്പെ​ടാ​ൻ: 7994142103.

പ​ന്മ​ന​ ചി​റ്റൂ​ർ യു​പി എ​സി​ൽ സാ​മൂ​ഹ്യ അ​ടു​ക്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശാ​ലി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ൺ: 9847887528, 9349737411.