കൊ​ക്കു​ക​ൾ​ക്ക് ചെ​റു​മീ​നു​ക​ൾ ന​ൽ​കി കോ​സ്റ്റ​ൽ പോ​ലീ​സ്
Saturday, April 4, 2020 11:29 PM IST
ച​വ​റ: നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍ ഗേ​റ്റി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ അ​ധി​വ​സി​ക്കു​ന്ന നൂ​റി​ല​ധി​കം കൊ​ക്കു​ക​ള്‍ മ​യ​ങ്ങി വീ​ഴു​ന്ന സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നീ​ണ്ട​ക​ര കോ​സ്റ്റ​ൽ പോ​ലീ​സ് ചെ​റു​മീ​നു​ക​ളി​ൽ​പ്പെ​ട്ട ന​ന്ത​ൽ വി​ല​യ്ക്ക് വാ​ങ്ങി ന​ൽ​കി. ഇ​തെ തു​ട​ർ​ന്ന് അ​വ​ശ​രാ​യി ക​ണ്ട കൊ​ക്കു​ക​ൾ ഊ​ർ​ജ​സ്വ​ല​രാ​യി മാ​റി പ​റ​ക്കാ​ൻ തു​ട​ങ്ങി.

ജി​ല്ലാ വെ​റ്ററി​ന​റി ഡോ​ക്ട​ർ കെ.​കെ.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കൊ​ക്കു​ക​ൾ​ക്ക് ആ​ഹാ​രം കി​ട്ടാ​ത്ത​തു കൊ​ണ്ടാ​ണ് കൊ​ക്കു​ക​ൾ ച​ത്ത​തും മ​യ​ങ്ങി വീ​ണ​തെ​ന്നും വെ​റ്ററി​ന​റി വി​ഭാ​ഗം അ​റി​യി​ച്ചു. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ര​ണ്ടാം ദി​വ​സം മു​ത​ലാ​ണ് ഇ​വ മ​യ​ങ്ങി വീ​ഴു​ന്ന​ത്.

മ​ത്സ്യം മാ​ത്രം ക​ഴി​ച്ച് വ​ള​രു​ന്ന ഈ ​കൊ​ക്കു​ക​ള്‍ ചോ​റ് പോ​ലു​ള​ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ക​ഴി​ക്കു​ക​യി​ല്ല. മ‍​യ​ങ്ങി വീ​ഴു​ന്ന കൊ​ക്കു​ക​ളെ ഹാ​ര്‍​ബ​റി​ല്‍ അ​ല​യു​ന്ന തെ​രു​വ് നാ​യ്ക്ക​ള്‍ എ​ടു​ത്ത് കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മു​ത​ൽ കാ​യ​ലി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന ന​ന്ത​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ൽ​കു​മെ​ന്ന് തീ​ര​ദേ​ശ പോ​ലീ​സ് പ​റ​ഞ്ഞു.

മ​ത്സ്യ​ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹാ​ർ​ബ​റി​ൽ ഉ​ള്ള നാ​യ്ക്ക​ൾ​ക്കും പ​രു​ന്തു​ക​ൾ​ക്കും മ​ത്സ്യ​ങ്ങ​ളു​ടെ വേ​സ്റ്റു​ക​ൾ ന​ൽ​കി.