ശ​മ്പ​ള​വും സ​ഹാ​യ​വും ന​ല്‍​ക​ണ​മെ​ന്ന് താ​ല്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍
Monday, April 6, 2020 10:29 PM IST
പ​ത്ത​നാ​പു​രം: ശ​മ്പ​ള​വും അ​ടി​യ​ന്ത​ര സ​ഹാ​യ​വും ന​ല്‍​ക​ണ​മെ​ന്ന് ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ലെ താ​ല്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍.
സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന താ​ല്ക്കാ​ലി​ക പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍​മാ​ര്‍​ക്ക് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​തോ​ടെ ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ളം ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല.​ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ശ​മ്പ​ളം മാ​റി ന​ല്‍​കു​ന്ന​തി​ന് ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വു​ണ്ടെ​യെ​ങ്കി​ലും ഇ​തു​വ​രെ​യും അ​ധി​കൃ​ത​ര്‍ ശ​മ്പ​ളം മാ​റി ന​ല്‍​കു​ന്ന​തി​ന് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും, ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ്വാ​സ​ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കാ​നെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് കെ ​എ​സ് ബി ​സി സ്വീ​പ്പേ​ഴ്സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ന്‍ മാ​ളി​യേ​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.