തി​ര​ക്കി​ലേ​യ്ക്ക് മ​ട​ങ്ങി​വ​ര​വ്
Wednesday, May 20, 2020 10:16 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യ്ക്കു​ള്ളി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഹ്ര​സ്വ​ദൂ​ര ബ​സ് യാ​ത്ര​യ്ക്ക് തു​ട​ക്കം. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ർ​വീ​സു​ക​ളും പ​രി​മി​ത​മാ​യി പു​ന​രാ​രം​ഭം. റോ​ഡ് മാ​ർ​ഗ​മു​ള്ള പൊ​തു​ഗ​താ​ഗ​തം തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ന​ലെ മു​ത​ൽ കൊ​ല്ലം പ​ഴ​യ തി​ര​ക്കി​ലേ​യ്ക്ക് മ​ട​ങ്ങി വ​ന്നു തു​ട​ങ്ങി.
ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ അ​ട​ക്കം നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങി​യ​തോ​ടെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ജീ​വ​മാ​യി.
ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തു​റ​ന്നു. ത​ട്ടു​ക​ട​ക​ളി​ലും തി​ര​ക്കേ​റി. ഹോ​ട്ട​ലു​ക​ൾ ഭൂ​രി​ഭാ​ഗ​വും തു​റ​ന്നെ​ങ്കി​ലും വി​ൽ​പ്പ​ന പാ​ർ​സ​ലാ​യി മാ​ത്രം.
പ​ര​മാ​വ​ധി 30 യാ​ത്ര​ക്കാ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ളു​ടെ യാ​ത്ര. ചി​ല റൂ​ട്ടു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​യി​രു​ന്നു. 12 രൂ​പ​യാ​ണ് മി​നി​മം ചാ​ർ​ജ്. ബ​സു​ക​ളി​ൽ പോ​കു​ന്ന​തി​ന് കൊ​ല്ലം അ​ട​ക്കം ജി​ല്ല​യി​ലെ എ​ല്ലാ ഡി​പ്പോ​ക​ളി​ലും ആ​ൾ​ക്കാ​ർ എ​ത്തി.
പേ​ഴും തു​രു​ത്തി​ലേ​ക്ക് മാ​ത്ര​മാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​യി​രു​ന്നു. തി​ര​ക്കു​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.
സ്വ​കാ​ര്യ ബ​സു​ക​ൾ കാ​ര്യ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​ന്നു മു​ത​ൽ അ​വ​രും നി​ര​ത്തി​ലി​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ഇ​ന്നു മു​ത​ൽ ലോ​ട്ട​റി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ജീ​വ​മാ​കും. ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ല്ലാം ഇ​ന്ന​ലെ അ​തി​ന്‍റെ ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. വി​ൽ​പ്പ​ന​ക്കാ​രും ഇ​ന്നു മു​ത​ൽ നി​ര​ത്തു​ക​ളി​ൽ ഉ​ണ്ടാ​കും.
സ്വ​ർ​ണ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നെ​ങ്കി​ലും എ​ങ്ങും കാ​ര്യ​മാ​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. ലോ​ക് ഡൗ​ൺ കാ​ല​യ​ള​വി​ൽ വി​വാ​ഹ​ങ്ങ​ൾ മാ​റ്റി വ​ച്ച​തും സ്വ​ർ​ണ വി​ല വ​ർ​ധ​ന​യു​മാ​ണ് ഇ​തി​ന്‍റെ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ല്ലം മേ​ഖ​ല​ക​ളി​ൽ കു​റെ ക​ള്ളു​ഷാ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ല്ലാം വി​റ്റു​തീ​ർ​ന്നു. പാ​ല​ക്കാ​ട​ൻ ക​ള്ളാ​ണ് എ​ല്ലാ​യി​ട​ത്തും വി​റ്റ​ത്.
മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ ഇ​തു​വ​രെ​യും സ​ജീ​വ​മാ​യി​ട്ടി​ല്ല. മീ​ൻ ച​ന്ത​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.
എ​ങ്കി​ലും വ​ഴി​യോ​ര വി​ൽ​പ്പ​ന ന​ട​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചും ക​ച്ച​വ​ട​മു​ണ്ട്.
കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്കം ക​ട​ലി​ൽ പോ​കു​ന്നി​ല്ല. ഇ​തു കാ​ര​ണം മ​ത്സ്യ​ല​ഭ്യ​ത​യും കു​റ​വാ​ണ്.
ഇ​റ​ച്ചി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം വി​ള​മ്പാ​ൻ അ​നു​മ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ൽ​പ്പ​ന കു​റ​വാ​ണ്.
അ​തേ സ​മ​യം മ​ത്സ്യ​ത്തി​നും ഇ​റ​ച്ചി​ക്കും അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലും ന​ട​ത്തി. പ​ര​മാ​വ​ധി വി​ൽ​പ്പ​ന വി​ല ജി​ല്ലാ ക​ള​ക്ട​ർ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ന​ൽ​കി. അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും.
പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യി ഒ​രി​ട​ത്തും ന​ട​ന്നി​ല്ല. എ​ന്നാ​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത കാ​ൽ​ന​ട യാ​ത്രി​ക​ർ അ​ട​ക്കം നി​ര​വ​ധി പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.
തു​റ​ന്നി​രി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ഇ​ള​വു​ക​ൾ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശം. ഇ​തി​നാ​യി ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലും പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ ഉ​ണ്ടാ​കും. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ അ​ട​ക്കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കും.
പൊ​തു​ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കു​ന്നു എ​ന്നു​റ​പ്പാ​ക്കാ​ൻ ന​ഗ​ര​ത്തി​ലും പ​ട്ട​ണ​ത്തി​ലും പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പൊ​തു​സ്ഥ​ല​ത്ത് മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 76 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പൊ​തു​സ്ഥ​ല​ങ്ങ ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്ക​ന്ന​തി​നാ​യി പോ​ലീ​സ് ആ​രം​ഭി​ച്ച ബാ​സ്ക് ഇ​ൻ ദി ​മാ​സ്ക് ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി സൗ​ജ​ന്യ​മാ​യി മാ​സ്ക്കു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​വും നി​യ​ന്ത്ര​ണ​വും ശ​ക്ത​മാ​ക്കി. ലോ​ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് 20 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 28 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.13 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന് കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് 10 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 55 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 55 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 45 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 166 പേ​ർ​ക്കെ​തി​രെ​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​തി​രെ​യും കേ​സെ​ടു​ത്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.