കെ​എം​എം​എ​ൽ ടെ​ക്നീ​ഷ്യ​ന്മാ​രു​ടെ സ്ഥി​ര നി​യ​മ​ന​ത്തി​ന് നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം
Friday, May 22, 2020 10:49 PM IST
ച​വ​റ: പൊ​തു മേ​ഖ​ല സ്ഥാ​പ​ന​മാ​യ കെ ​എം എം​എ​ല്ലി​ന്‍റെ കോ​വി​ൽ​ത്തോ​ട്ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ന​റ​ൽ​സ് സ​പ്രേ​ക്ഷ​ൻ ( എം ​എ​സ് ) യൂ​ണി​റ്റി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​യി ജോ​ലി ചെ​യ്യു​ന്ന താ​ൽ​ക്കാ​ലി​ക ടെ​ക്നി​ഷ​ൻ​മാ​രെ അ​ഴി​മ​തി​യി​ലൂ​ടെ സ്ഥി​ര​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം .

ഭ​ര​ണ പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ളു​ടെ സ​മ്മ​ത​ത്തൊ​ടെ​യാ​ണ് നി​യ​മ​നം ന​ട​ത്തു​വാ​ൻ അ​ധി​കൃ​ത​രു​ടെ ശ്ര​മ​മെ​ന്നാ​ണ് മൈ​നിം​ഗ് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം കെ​എംഎം​എ​ല്ലിന്‍റെ ​ടൈ​റ്റാ​നി​യം സ്പോ​ഞ്ച് യൂ​ണി​റ്റി​ൽ എ​ട്ട് ക​രാ​ർ തൊ​ഴി​ലാ​ളി​ക​ള സ്ഥീ​ര​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. അ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ എം​എ​സ് യൂ​ണി​റ്റി​ലും ന​ട​ത്തു​വാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

കോ​വി​ൽ​ത്തോ​ട്ടം, പൊ​ന്മ​ന തീ​ര​പ്രേ​ദേ​ശ​ങ്ങ​ളി​ൽ1000-​ൽ അ​ധി​കം കു​ടും​ബ​ങ്ങ​ൾ ക​മ്പ​നി​യു​ടെ മൈ​നിം​ങ്ങി​നെ വേ​ണ്ടി വീ​ടും സ്ഥ​ല​വും ന​ൽ​കി മൈ​നിം​ങ്ങ് മേ​ഖ​ല​യി​ൽ തു​ശ്ച​മാ​യ തൊ​ഴി​ൽ ചെ​യ്തു ഉ​പ​ജി​വ​നം ന​ട​ത്തു​ക​യാ​ണ്. മൈ​നിം​ങ്ങ് തൊ​ഴി​ലാ​ളി​ക​ളി​ൽ 250 ൽ ​അ​ധി​കം ടെ​ക്നി​ക്ക​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ ഉ​ള്ള​പ്പോ​ൾ ആ​ണ് ഈ ​പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​നെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും മ​നേ​ജ്മെ​ൻ​റും ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് മൈ​നിം​ഗ് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ഇ​ത്ത​രം നീ​ക്കം മൈ​നിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി നോ​ക്കു​ന്ന​വ​രി​ൽ ആ​ശ​ങ്ക​യ്ക്ക് ഇ​ട​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ൽ​ത്തോ​ട്ടം മൈ​നിം​ങ്ങ് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​മാ​യി തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ൽ ആ​ണ്. ഇ​വ​രെ സം​ര​ക്ഷി​ക്കാ​തെ ചി​ല​രു​ടെ താ​ൽ​പ​ര്യ​ത്തി​ന​നു​സ​രി​ച്ചാ​ണ് ഇ​പ്പോ​ൾ 12 ല​ധി​കം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ ക​രാ​റു​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രെ ട്രേ​ഡ് യൂ​നി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ, കേ​ര​ള ന്യൂ​സ് പേ​പ്പ​ർ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സ​മി​തി​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​മോ​ഹ​ൻ, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ബാ​ബു, പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ൻ്റ് അ​ജി​ത് ശ്രീ​നി​വാ​സ​ൻ, സെ​ക്ര​ട്ട​റി ജി.​ബി​ജു, കെ​എ​ൻ​ഇ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. പ്ര​വീ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​ക്ക് ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ളും ശാ​രീ​രി​ക അ​ക​ല​വും പാ​ലി​ച്ച് പ്ര​സ് ക്ല​ബി​ന് മു​മ്പി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.