പ​തി​നേ​ഴു​കാ​രി ഗ​ർ​ഭി​ണി; 22 കാ​ര​നെ​തി​രെ കേ​സ്
Saturday, May 23, 2020 11:36 PM IST
ച​വ​റ : പ​തി​നേ​ഴു​കാ​രി ഗ​ർ​ഭി​ണി​യാ​യ സം​ഭ​വ​ത്തി​ൽ 22 കാ​ര​നെ​തി​രെ ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു. നീ​ണ്ട​ക​ര സ്വ​ദേ​ശി​നി​യാ​യ 17കാ​രി ക​ഴി​ഞ്ഞ ആ​റ് മാ​സ​ക്കാ​ല​മാ​യി അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി ആ​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അധികൃത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി​യ്ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യും യു​വാ​വും ത​മ്മി​ൽ അ​ടു​പ്പ​മാ​യി​രു​ന്നു​വെ​ന്ന് ഇ​രു കു​ടും​ബ​ക്കാ​ർ​ക്കും അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം 22 കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു.