അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, May 30, 2020 11:04 PM IST
പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നീ​ലാ​മ്മാ​ൾ വാ​ർ​ഡി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ടി​ക​ജാ​തി ക്ഷേ​മ വ​കു​പ്പി​ൽ നി​ന്നാ​ണ് ഒ​രു കോ​ടി രു​പാ അ​നു​വ​ദി​ച്ചു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. 108 കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 42 ല​ക്ഷം, 17 കു​ടു​ബ​ങ്ങ​ൾ​ക്ക് വീ​ട് മെ​യി​ന്‍റ​ന​ൻ​സി​നു 17 ല​ക്ഷം, നീ​ലാ​മ്മാ​ൾ ക​രി​ക്ക​ത്തി​ൽ റോ​ഡ് കോ​ൺ​ക്രീ​റ്റി​ന് 22 ല​ക്ഷം രൂ​പ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ​രോ​ജാ ദേ​വി, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ശ്രാ​മ​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സി.​രാ​ജേ​ശ്വ​രി, എ​സ് ബി​ന്ദു, മു​രു​കേ​ശ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​ഷാ​ജി , സി​പി​ഐ ലോ​ക്ക​ൽ സെ​ക​ട്ട​റി പ്ര​സാ​ദ് ഗോ​പി , സി​പി​എം എ​ൽ​സി സെ​ക്ര​ട്ട​റി ശി​വ​പ്ര​സാ​ദ്, വാ​ട്ട​ർ അ​തോ​റി​റ്റി എ​ഞ്ചി​നി​യ​ർ​മാ​ർ, നി​ർ​മ്മി​തി​കേ​ന്ദ്രം സെ​ക്ര​ട്ട​റി, പൊ​തു പ്ര​വ​ർ​ത്ത​ക​രാ​യ എ​സ് മ​ധു, തു​ള​സീ​ധ​ര​ൻ പി​ള്ള, അ​ജി​ത് കു​മാ​ർ, അ​ശോ​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.