ഉ​റു​കു​ന്ന് ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ വാ​ന​ര സം​ഘ​ത്തി​ന്‍റെ അ​തി​ക്ര​മം
Saturday, May 30, 2020 11:04 PM IST
പു​ന​ലൂ​ർ: രൂ​പ​ത​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഉ​റു​കു​ന്ന് ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ വാ​ന​ര സം​ഘ​ത്തി​ന്‍റെ അ​തി​ക്ര​മം.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത് വാ​ന​ര​സം​ഘം അ​ക​ത്തു ക​യ​റി നാ​ല് ട്യൂ​ബ് ലൈ​റ്റു​ക​ളും കു​രി​ശി​ന്‍റെ വ​ഴി​യു​ടെ ചി​ത്ര​വും ന​ശി​പ്പി​ച്ചു. പ​ള്ളി​മേ​ട​യി​ലെ വൈ​ദ്യു​തി ലൈ​നി​ലൂ​ടെ​യാ​ണ് വാ​ന​ര​ന്മാ​രു​ടെ സ​ഞ്ചാ​രം. പ​ള്ളി​യു​ടെ ഭാ​ഗ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​ന്ത​രം ശ​ല്യ​മു​ണ്ടാ​ക്കു​ക​യാ​ണ്.
പ്ര​ദേ​ശ​ത്തു​ള​ള ക​ർ​ഷ​ക​ർ​ക്കും വാ​ന​ര​ന്മാ​ർ ഭീ​ഷ​ണി​യാ​ണ്. കാ​ർ​ഷി​ക വി​ള​ക​ൾ വ​ൻ​തോ​തി​ൽ ന​ശി​പ്പി​യ്ക്കു​ന്നു. വാ​ന​ര സം​ഘം പ​ള്ളി​മേ​ട​യി​ലും പ​ള്ളി​യി​ലും നി​ര​ന്ത​രം അ​തി​ക്ര​മം സൃ​ഷ്ടി​യ്ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി മോ​ൺ. വി​ൻ​സെ​ന്‍റ്. എ​സ്.​ഡി​ക്രൂ​സ് അ​റി​യി​ച്ചു.