സൗ​ജ​ന്യ ക്വാ​റ​ന്‍റയി​ന്‍ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് എംപി
Saturday, May 30, 2020 11:05 PM IST
കൊല്ലം: പ്ര​വാ​സ​ലോ​ക​ത്ത് നി​ന്ന് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് മ​ട​ങ്ങി​വ​രു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് സ​മ്പൂ​ര്‍​ണ സൗ​ജ​ന്യ ക്വാ​റ​ന്‍റൈയി​ന്‍ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി ആ​വ​ശ്യ​പ്പെ​ട്ടു.

യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ടറേറ്റ് പ​ടി​ക്ക​ല്‍ ന​ട​ന്ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ​ത്ത് നി​ന്ന് മ​ട​ങ്ങി വ​രു​ന്ന​വ​ര്‍ വൈ​റ​സ് വാ​ഹ​ക​രാ​ണെ​ന്നും മ​ര​ണ​ത്തി​ന്‍റെ ദൂ​ത​ന്‍​മാ​രാ​ണെ​ന്നും ഉ​ള​ള നി​ല​യി​ല്‍ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​ത് സാ​ക്ഷ​ര കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണ്.

ഇ​ത​ര​നാ​ടു​ക​ളി​ല്‍ നി​ന്നും പ​ലാ​യ​നം ചെ​യ്തു വ​രു​ന്ന അ​ഭ​യാ​ര്‍​ഥിക​ള​ല്ല പ്ര​വാ​സി​ക​ളെ​ന്ന ബോ​ധ്യം സ​ര്‍​ക്കാ​രി​ന് ഉ​ണ്ടാ​ക​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം നടന്ന സ​മ​ര​ത്തി​ല്‍ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​സി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡിസിസി. പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജി. ​ദേ​വ​രാ​ജ​ന്‍, ഷാ​ന​വാ​സ്ഖാ​ന്‍, പ്ര​താ​പ​വ​ര്‍​മ്മ ത​മ്പാ​ന്‍, എം. ​അ​ന്‍​സാ​റു​ദീ​ന്‍, മാ​ത്യു ജോ​ര്‍​ജ്, ക​ല്ല​ട ഫ്രാ​ന്‍​സി​സ്, സി.​എ​സ്. മോ​ഹ​ന്‍ കു​മാ​ര്‍, അ​സ​നാ​രു​കു​ഞ്ഞ്, പി.​ആ​ര്‍. പ്ര​താ​പ​ച​ന്ദ്ര​ന്‍, റാം ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.