പൂ​മ​രു​തി​ക്കു​ഴി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം; ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Monday, June 1, 2020 10:07 PM IST
പ​ത്ത​നാ​പു​രം: പാ​ടം പൂ​മ​രു​തി​ക്കു​ഴി​യി​ല്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
പൂ​മ​രു​തി​ക്കു​ഴി അ​രു​ണോ​ദ​യ​ത്തി​ല്‍ രാ​ജേ​ന്ദ്ര​ന്‍(50), ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ലാം മ​ന്‍​സി​ലി​ല്‍ സ​ജീ​വ് റാ​വു​ത്ത​ര്‍(42) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ന​യി​റ​ങ്ങി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പൂ​മ​രു​തി​ക്കു​ഴി ജം​ഗ്ഷ​നി​ലേ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ വ​രി​ക​യാ​യി​രു​ന്ന ഇ​രു​വ​രും കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍ ചെ​ന്ന് പെ​ടു​ക​യാ​യി​രു​ന്നു.
ച​ക്ക തി​ന്നു കൊ​ണ്ടി​രു​ന്ന കാ​ട്ടാ​ന തു​മ്പി​കൈ വീ​ശി ഇ​രു​ച​ക്ര വാ​ഹ​നം അ​ടി​ച്ചി​ട്ടു. ആ​ന​യു​ടെ അ​ടി​യേ​റ്റ് ജീ​വ​ഭ​യം​കൊ​ണ്ട് ഓ​ടു​ന്ന​തി​നി​ട​യി​ലും രാ​ജേ​ന്ദ്ര​നും സ​ജീ​വി​നും വീ​ണ് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.​ഗു​രു​ത​ര പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ചെ​വി​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ കോ​ന്നി​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​തി​യി​ലെ ചി​കി​ത്സ​ക്ക് ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ചു. സം​ഭ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു വെ​ച്ചു പ്ര​തി​ഷേ​ധി​ച്ചു. പു​ലി​യും കാ​ട്ടാ​ന​യു​മ​ട​ക്ക​മു​ള​ള വ​ന്യ​മ്യ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്താ​ല്‍ ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.