മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടിയെന്ന് അ​ഞ്ച​ല്‍ സി​ഐ​ക്കെ​തി​രെ ആ​രോ​പ​ണം
Sunday, June 7, 2020 12:41 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ സി​ഐ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി ആ​രോ​പ​ണം. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​ഞ്ച​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ദ​മ്പ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍ ആ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോടെ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം അ​ഞ്ച​ല്‍ സി​ഐ സു​ധീ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സു​ജി​നി​യു​ടെ ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ച്ച സു​നി​ലി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ മ​റ്റു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ക​യും എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം രേ​ഖ​ക​ളി​ൽ അ​ഞ്ച​ൽ എ​സ്എ​ച്ച്ഒ ആ​യി​ട്ടു​ള്ള സി​ഐ സു​ധീ​ർ ഒ​പ്പ് ഇ​ടേ​ണ്ടു​ന്ന​തു​കൊ​ണ്ടു ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹ​വു​മാ​യി അ​ഞ്ച​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ൽ പ​ത്ത് മി​നി​റ്റോ​ളം അ​ഞ്ച​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൃ​ത​ദേ​ഹ​വു​മാ​യി നി​ന്നെ​ങ്കി​ലും സി​ഐ എ​ത്തി​യി​ല്ല. ഒ​പ്പി​നാ​യ് ക​ട​ക്ക​ൽ ഉ​ള്ള ത​ന്‍റെ വീ​ട് പ​ണി ന​ട​ക്കു​ന്ന​സ്ഥ​ല​ത്തു എ​ത്താ​ൻ സി​ഐ ബ​ന്ധു​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സു​ജി​നി​യു​ടെ അ​ച്ഛ​ൻ ഷാ​ജി​യു​ടെ ആ​രോ​പ​ണം.

എ​ന്നാ​ല്‍ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യി​ട്ടി​ല്ല​ന്നു സി​ഐ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​തു​സം​ബ​ന്ധി​ച്ചു ബ​ന്ധു​ക്ക​ള്‍ ആ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല