സി ​ടി സ്കാ​ൻ യൂ​ണി​റ്റ് ഉദ്ഘാടനം
Sunday, June 7, 2020 12:41 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സി ​ടി സ്കാ​ൻ യൂ​ണി​റ്റ് ഒന്പതിന് ​രാ​വി​ലെ 10ന് ​മ​ന്ത്രി കെ ​കെ ഷൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പി ​അ​യി​ഷ​പോ​റ്റി എം​എ​ൽ​എ പത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ആ​കും ഉ​ദ്ഘാ​ട​നം. 1.98 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യോ​ടെ​യു​ള്ള സി ​ടി മി​ഷീ​നാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.