ഗാ​ന്ധി​ഭ​വ​ന്‍റെ സ്ഥാ​പ​ന​ങ്ങ​ള്‍ കൊ​റോ​ണ ചി​കി​ത്സ​യ്ക്ക് വി​ട്ടു​ന​ല്‍​കി
Tuesday, June 30, 2020 10:43 PM IST
കൊ​ല്ലം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര വാ​ള​കം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഗാ​ന്ധി​ഭ​വ​ന്‍ മേ​ഴ്‌​സി​ഹോം, പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ, ത​ണ​ലി​ടം പ്രൊ​ബേ​ഷ​ന്‍ ഹോം ​എ​ന്നി​വ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന് താ​ല്ക്കാ​ലി​ക​മാ​യി കൊ​റോ​ണ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​നാ​യി വി​ട്ടു​കൊ​ടു​ത്ത​ത്. ര​ണ്ടു സ്ഥാ​ന​പ​ന​ങ്ങ​ളി​ലു​മാ​യി എ​ഴു​പ​ത്തി​യ​ഞ്ച് ബെ​ഡു​ക​ളും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്. ഇ​വി​ടെ അ​ന്തേ​വാ​സി​ക​ളാ​യി​രു​ന്ന മു​ഴു​വ​ന്‍ പേ​രെ​യും പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന്‍റെ അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക്വാ​റ​ന്‍റൈൻ ലം​ഘനം: കേ​സെടുത്തു

പരവൂർ: ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച് ക​റ​ങ്ങി ന​ട​ന്ന​തി​ന് പ​ര​വൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ്. ഷാ​ർ​ജ​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി ഹോം ​ക്വാ​റ​ന്‍റൈനിൽ ക​ഴി​ഞ്ഞി​രു​ന്നയാളാണ് ഓ​ട്ടോ​യി​ൽ പ​ര​വൂ​ർ ടൗ​ണി​ൽ വ​ന്ന് തി​രി​കെ പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ആണ് നടപടി.