കാ​ട്ടു മൃ​ഗ​ശ​ല്യം; റെ​യി​ഞ്ച് ഓ​ഫീ​സി​ൽ സ​മ​രം ന​ട​ത്തി
Wednesday, July 1, 2020 10:41 PM IST
പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി. പു​ന്ന​ല, ക​ട​ശേ​രി, ക​റ​വൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ര്‍​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​രു​ന്ന നൂ​റ് ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ളും മ​റ്റു ജീ​വ​നോ​പാ​ധി​ക​ളും കാ​ട്ടാ​ന​ക​ളും കാ​ട്ടു​മൃ​ഗ​ങ്ങ​ളും ഇ​റ​ങ്ങി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യി​ട്ടും വ​നം​വ​കു​പ്പ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ലും, ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും, ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് സു​ര​ക്ഷാ വ​ല​യം ഏ​ർ​പെ​ടു​ത്ത​ണെ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പു​ന്ന​ല​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്. സ​മ​രം കെ ​പി സി ​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി ​ആ​ർ ന​ജീ​ബ് ഉ​ദ​ഘാ​ട​നം ചെ​യ്തു.

പു​ന്ന​ല ഉ​ല്ലാ​സ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജി ​ര​തി​കു​മാ​ർ, ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​ഷെ​യ്ഖ്പ​രീ​ത്, ചെ​മ്പ​ന​രു​വി മു​ര​ളി, ജി ​രാ​ധാ​മോ​ഹ​ൻ, ജെ ​എ​ൽ ന​സീ​ര്‍, ക​റ​വൂ​ർ സു​രേ​ഷ്, കെ. ​ജോ​സ്, ജെ ​എം ഷൈ​ജു, എം ​സാ​ജു​ഖാ​ൻ, എ ​ന​ജീ​ബ് ഖാ​ൻ, സു​ധീ​ർ മ​ല​യി​ൽ, ഷ​ക്കിം, ചേ​ത്ത​ടി ശ​ശി, മു​ബാ​റ​ക്, റോ​യ് ജി ​ജോ​ർ​ജ്, ഐ ​നാ​സ​റു​ദീ​ൻ, ഫാ​റൂ​ഖ് മു​ഹ​മ്മ​ദ്‌, ഹു​നൈ​സ് സാ​ഹി​ബ്‌, ശ്രീ​ധ​ര​ൻ, ബി​ന്ദു ജ​യ​ൻ, ല​ത സി ​നാ​യ​ർ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.