ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു
Thursday, July 2, 2020 12:10 AM IST
ച​വ​റ: ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. തെ​ക്കും​ഭാ​ഗം മാ​ലി​ഭാ​ഗം ക​ട​യി​ൽ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ന്ന ബി​ജു ( 43) വാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ച്ചു വ​രു​ന്ന ശ്യാം ​അ​ല​ക്സാ​ണ് ബി​ജു​വി​നെ കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ലാ​ണ് ബി​ജു​വി​ന് കു​ത്തേ​റ്റ​ത്. സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​ർ ബി​ജു​വി​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബി​ജു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ നാ​ല് കു​ത്തു​ക​ൾ ഏ​റ്റി​ട്ടു​ണ്ട്. വ​യ​റ്റി​ലും നെ​ഞ്ചി​ലു​മാ​ണ് കു​ത്തേ​റ്റ​ത്. മ​രി​ച്ച ബി​ജു​വും അ​മ്മ​യും ശ്യാം ​അ​ല​ക്സി​ന്‍റെ കു‌​ടും​ബ​ത്തോ​ടൊ​പ്പം ഒ​രു വീ​ട്ടി​ൽ ത​ന്നെ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്യാം ​അ​ല​ക്സി (32) നെ ​ച​വ​റ തെ​ക്കും​ഭാ​ഗം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്കു​മാ​ർ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ബി​ജു​വും കു​ടും​ബ​വും നീ​ണ്ട​ക​ര സ്വ​ദേ​ശി​ക​ളാ​ണ്.