ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​ന് ന​ൽ​കി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​തൃ​ക​യാ​യി
Saturday, July 4, 2020 10:49 PM IST
കൊ​ല്ലം : എ​ടി​എ​മ്മി​ൽ നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​സ്ഥ​ന് ന​ൽ​കി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഒ​ൻ​പ​തോ​ടെ ക​ട​പ്പാ​ക്ക​ട ഇ​ന്ത്യ​ൻ ബാ​ങ്കി​നോ​ട് ചേ​ർ​ന്ന എ​ടി​എ​മ്മി​ൽ നി​ന്ന് പ​ണം എ​ടു​ക്കാ​നെ​ത്തി​യ ക​ട​പ്പാ​ക്ക​ട നി​ല​യ​ത്തി​ലെ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി​ജേ​ഷി​നാ​ണ്, എ ​ടി എം ​മെ​ഷീ​നി​ന് മു​ക​ളി​ൽ നി​ന്ന് ആ​രോ മ​റ​ന്നു വ​ച്ച 20000 രൂ​പ​യും എ​ടി​എം കാ​ർ​ഡും കി​ട്ടി​യ​ത്.

പ​ല വി​ധ​ത്തി​ലും ഏ​റെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ​ണ​ത്തി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ഇ​ന്ത്യ​ൻ ബാ​ങ്കി​ലെ​ത്തി വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ് എ​ടി​എം ലെ ​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​ടു​ത്ത് വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വി​വ​ര​മ​റി​ഞ്ഞ ഉ​ട​മ, മു​ണ്ട​യ്ക്ക​ലി​ൽ ജ​ന​സേ​വ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന വെ​ളി​യം വീ​ട്ടി​ൽ രൂ​പേ​ഷ് ക​ട​പ്പാ​ക്ക​ട ഫ​യ​ർ​ഫോ​ഴ്‌​സ് സ്റ്റേ​ഷ​നി​ലെ​ത്തി ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ.​ഹ​രി​കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തു​ക​യും എ​ടി​എം കാ​ർ​ഡും സ്വീ​ക​രി​ച്ചു. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​നു​മോ​ദ​ന​വും വി​ജേ​ഷി​ന് ന​ൽ​കി.