പെ​ൺ​കു​ട്ടി​ക​ളെ വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ച്ചു​വ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, July 5, 2020 10:51 PM IST
ചാ​ത്ത​ന്നൂ​ർ: വ്യാ​ജ ഫെ​യ്സ് ബു​ക്ക് അ​ക്കൗ​ണ്ടു​ണ്ടാ​ക്കി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പ​രി​ച​യ​പ്പെ​ട്ട് വ​ശ​ത്താ​ക്കി​യ ശേ​ഷം പീ​ഡി​പ്പി​ച്ചു ക​ട​ക്കു​ന്ന യു​വാ​വ് ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.
കൊ​ട്ടി​യം പ​റ​ക്കു​ളം പെ​ട്രോ​ൾ പ​മ്പി​ന് പു​റ​കു​വ​ശം മ​ഞ്ഞ​ക്കു​ഴി ന​ജീം മ​ൻ​സി​ലി​ൽ ആ​ഷി​ക്ക് (22) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ര​വി​പു​രം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
സാ​മു​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പെ​ൺ​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം ഇ​വ​രു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​കു​ക​യും ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത ശേ​ഷം ക​ട​ക്കു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്തി​രു​ന്ന​ത്. സം​ഭ​വം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നും പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഇ​ര​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് പ​തി​വ്.
പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് കൊ​ല്ലം സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ണ്ട​റ പ​ട​പ്പ​ക്ക​ര​യി​ലെ ഇ​യാ​ളു​ടെ ഒ​ളി​സ​ങ്കേ​തം ക​ണ്ടെ​ത്താ​നാ​യ​ത്. പോ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ് വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ നി​ന്നും ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഇ​യാ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.​ഇ​ര​വി​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യി ഇ​യാ​ൾ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ​യാ​ളു​ടെ പേ​രി​ൽ മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടോ​യെ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ര​വി​പു​രം എ​സ്ഐ​മാ​രാ​യ അ​നീ​ഷ്, ബി​നോ​ദ് കു​മാ​ർ, ദീ​പു, ജി​എ​സ്ഐ സ​ന്തോ​ഷ്, എ​എ​സ്ഐ ഷി​ബു പീ​റ്റ​ർ, ഗ്രേ​ഡ് എ​എ​സ്ഐ.​രാ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.