കു​ടി​വെ​ള്ള പൈ​പ്പ് ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Monday, July 6, 2020 10:19 PM IST
ചാ​ത്ത​ന്നൂ​ർ: ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി പ്ലാ​ക്കാ​ട് ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കു​ടി​വെ​ള്ള പൈ​പ്പ് രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. 10ഓ​ളം കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള സ്രോ​ത​സ് ആ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഈ ​പൊ​തുടാ​പ് അ​ടി​യ​ന്തി​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും, ഇ​ല്ലാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ളുമാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ആ​ർഎ​സ്​പി ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പ്ലാ​ക്കാ​ട് ടി​ങ്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി.
പ്ര​ദേ​ശ വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു ടാ​പ്പി​ൽ റീ​ത്തു വെ​ച്ച് പ്ര​തി​ഷേധ സ​മ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​മ​ര​ത്തി​ന് പ​ഞ്ചാ​യ​ത്ത്‌ മു​ൻമെ​മ്പ​ർ ഉ​ഷാ​കു​മാ​രി, സു​ജാ​ത ച​ന്ദ്ര​ൻ, ര​ശ്മി​മ​ണി​ക​ണ്ഠ​ൻ, വി​ഷ്ണു ച​ന്ദ്ര​ൻ, അ​ശ്വ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.