പുനലൂരിൽ നി​യ​ന്ത്ര​ണ​ങ്ങൾ ശ​ക്ത​മാ​കു​ന്നു
Monday, July 6, 2020 10:20 PM IST
പു​ന​ലൂ​ർ: ന​ഗ​രം ക​ണ്ടെയ്മെന്‍റ് സോ​ണാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും ശ​ക്ത​മാ​കു​ന്നു.​ പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യ്ക്കും മ​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ന​ഗ​രം ക​ണ്ടെയ്മെ​ന്‍റ് സോ​ണാ​യ​ത്. വ്യാ​പാ​രി​യ്ക്കും മ​ക​നും രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ഇ​നി​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​യാ​ളു​ക​ളെ മു​ഴു​വ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഇ​വ​രു​ടെ​യെ​ല്ലാം ഫ​ലം നെ​ഗ​റ്റീ​വാ​കു​ക​യാ​യി​രു​ന്നു. ക​ല്ലാ​ർ വാ​ർ​ഡി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പി​ൻ​വ​ലി​ച്ച​ത്.​ എ​ന്താ​യാ​ലും ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം അ​ധി​ക​മാ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്നി​ല്ല.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ കു​റെ​യൊ​ക്കെ നി​ര​ത്തി​ലി​റ​ങ്ങു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യാ​ണ് ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​മി​യ്ക്കു​ന്ന​ത്.