ക​ലാ​രം​ഗ​ത്തോ​ടൊ​പ്പം ന​ന്ദ​ന​യ്ക്ക് ഫു​ൾ എ ​പ്ല​സ് മ​ധു​രം
Thursday, July 9, 2020 10:27 PM IST
പട്ടാഴി: ക​ലാ​രം​ഗ​ത്തെ മി​ക​വ് പ​ഠി​ത്ത​ത്തി​ലും നി​ല​നി​ർ​ത്തി ന​ന്ദ​നാ അ​ജ​യ​ൻ മി​ക​വു കാ​ട്ടി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ക​ലാ​കാ​രി​കൂ​ടി​യാ​യ ന​ന്ദ​ന എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ആ​ണ് എ ​പ്ല​സ് വാ​ങ്ങി മി​ക​വു കാ​ട്ടി​യ​ത്. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലും മ​റ്റും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ള​ള ഈ ​കൊ​ച്ചു ക​ലാ​കാ​രി ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ സം​സ്ഥാ​ന ത​ല മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്.
സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളി​ലും നി​റ​ഞ്ഞ നി​ന്ന ന​ന്ദ​ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ പ​ഠി​ത്തം കൈ​വി​ട്ടി​ല്ല. വെ​ണ്ടാ​ർ വി​ദ്യാ​ധി​രാ​ജ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഈ ​ക​ലാ​കാ​രി. നൃ​ത്തം, ക​ഥാ​പ്ര​സം​ഗം, മോ​ണോ ആ​ക്ട്, പ്ര​സം​ഗം, നാ​ട​ൻ​പാ​ട്ട്, ന്യൂ​സ് റീ​ഡിം​ഗ്, ച​മ്പു പ്ര​ഭാ​ഷ​ണം എ​ന്നീ ഇ​ന​ങ്ങ​ളി​ലെ​ല്ലാം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്. ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ജി​ല്ലാ​ത​ല നാ​ട​ക മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നും ന​ന്ദ​ന​യ്ക്കു ക​ഴി​ഞ്ഞു. ന​ന്ദ​ന​യു​ടെ മി​ക​ച്ച വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി അ​ധ്യാ​പ​ക​രും ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രു​മെ​ല്ലാം ഒ​പ്പ​മു​ണ്ട്. പ​ന്ത​പ്ലാ​വ് വി​ജ്ഞാ​നോ​ദ​യം ഗ്ര​ന്ഥ​ശാ​ലാ ബാ​ല​വേ​ദി​യു​ടെ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് ന​ന്ദ​ന