ക​രു​ത​ലും സാ​ന്ത്വ​ന​വു​മി​ല്ല; ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ ഭീ​തി​യി​ൽ
Thursday, July 9, 2020 10:27 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് ബാ​ധ​യു​ടെ ആ​ദ്യ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന ക​രു​ത​ലും സാ​ന്ത്വ​ന​വും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ഇ​പ്പോ​ഴി​ല്ല. അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി ഒ​റ്റ​പ്പെ​ട്ട് സ്വ​യം ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ഭൂ​രി​പ​ക്ഷം പേ​രും ഇ​പ്പോ​ൾ ഭീ​തി​യി​ലും ദു​രി​ത​ത്തി​ലു​മാ​ണ്.
സ്വ​ന്തം നാ​ട്ടി​ലെ​ത്തു​മ്പോ​ൾ എ​ല്ലാ സം​ര​ക്ഷ​ണ​വും ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ആ​ളു​ക​ൾ നാ​ട്ടി​ലേ​ക്ക് തി​ര​ക്കി​ട്ടെ​ത്തി​യ​ത്. ഇ​വ​രി​ല​ധി​ക​വും സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ വീ​ടു​ക​ളി​ൽ നി​ന്നും മാ​റ്റി​പ്പാ​ർ​പ്പി​ച്ചും ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ൾ വാ​ട​ക​ക്കെ​ടു​ത്തു​മാ​ണ് സ്വ​യം ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന​ത്. ഇ​വ​ർ​ക്ക് അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി നി​ല​വി​ലു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളും സ​മീ​പ​വാ​സി​ക​ളും ഇ​വ​രെ അ​ക​റ്റി നി​ർ​ത്താ​നാ​ണ് ശ്ര​മി​ച്ചു വ​രു​ന്ന​ത്.
ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ രോ​ഗ പ​രി​ശോ​ധ​ന പോ​ലും യ​ഥാ​സ​മ​യം ന​ട​ക്കു​ന്നി​ല്ല. പ​ല​രും സ്വ​ന്തം രീ​തി​യി​ൽ മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്ന​ത്. ഇ​വ​രെ ആം​ബു​ല​ൻ​സു​ക​ളി​ൽ കൊ​ണ്ടു​പോ​യി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഇ​പ്പോ​ൾ മു​ൻ​കൈ​യെ​ടു​ക്കു​ന്നി​ല്ല.
ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​ർ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും നി​ല​വി​ലി​ല്ല. ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഫോ​ൺ വ​ഴി​യു​ള്ള കൗ​ൺ​സി​ലിം​ഗും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു വേ​ണ്ടി പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും ആ​രം​ഭി​ച്ച സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളെ​ല്ലാം അ​ട​ച്ചു പൂ​ട്ടി​ക്ക​ഴി​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹ്യ അ​ടു​ക്ക​ള നാ​മ​മാ​ത്ര​മാ​യെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​വും ഇ​പ്പോ​ൾ ഒ​രു പ​ഞ്ചാ​യ​ത്തി​ലും ല​ഭ്യ​മ​ല്ല. സ്വ​യം സേ​വ​ന​ത്തി​നാ​യി ചെ​ന്ന യു​വ​തീ-​യു​വാ​ക്ക​ളെ​പ്പോ​ലും ഇ​ത് നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ് അ​പ​ക​ട​ക​ര​മാ​യ ഈ ​വീ​ഴ്ച​ക​ൾ​ക്കെ​ല്ലാം പി​ന്നി​ൽ. സ്വ​ന്തം നാ​ടി​നെ വി​ശ്വ​സി​ച്ചു വ​ന്ന​വ​രെ​ല്ലാം ഇ​പ്പോ​ൾ പെ​രു​വ​ഴി​യി​ലാ​ണ്.