കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും
Monday, July 13, 2020 10:57 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ൺ ജം​ഗ്ഷ​നി​ലെ മൊ​ബൈ​ൽ ഷോ​പ്പ് മാ​നേ​ജ​ർ​ക്കും പ​ഴ​യ തെ​രു​വു സ്വ​ദേ​ശി 81 കാ​ര​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.​
ക​ഴി​ഞ്ഞ അഞ്ചിന് കൊ​ട്ടാ​ര​ക്ക​ര മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ, മു​സ്ലിം സ്ട്രീ​റ്റ് പു​ല​മ​ൺ ജം​ഗ്ഷ​ൻ, കോ​ള​ജ് ജം​ഗ്ഷ​ൻ, മേ​ലി​ല പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ൾ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടൈ​ൻ മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ വ്യാ​പ​ക​മാ​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ഇ​തു​വ​രെ ഫ​ലം പു​റ​ത്തു വ​ന്ന ആ​ർ​ക്കും പോ​സി​റ്റീ​വാ​യി​രു​ന്നി​ല്ല അ​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്ന​ലെ പി​ൻ​വ​ലി​ക്കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും നി​യ​ന്ത്ര​ന്ന​ങ്ങ​ൾ ഇ​തേ​പ​ടി തു​ട​രു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​ത്.