ന​ട​പ്പാ​ത ത​ക​ർ​ന്ന് വീ​ണു; യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു
Tuesday, July 14, 2020 10:27 PM IST
ച​വ​റ: തോ​ടി​ന് കു​റു​കെ​യു​ള്ള കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ത ത​ക​ർ​ന്ന് വീ​ണു. ന​ട​പ്പാ​ത​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ വെ​ള്ള​ത്തി​ൽ വീ​ണ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ച​വ​റ പ​ഞ്ചാ​യ​ത്തി​ലെ മു​കു​ന്ദ​പു​രം വാ​ർ​ഡും തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ൻ​സ​ങ്കേ​തം വാ​ർ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ്പാ​ത​യാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. മൂ​ന്ന് ക​ഷ്ണ​ങ്ങ​ൾ ആ​യി​ട്ടാ​ണ് ന​ട​പ്പാ​ത ത​ക​ർ​ന്ന് വീ​ണ​ത്.

ബ​ന്ധ​പ്പെ​ട്ട ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു​വെ​ങ്കി​ലും പ​രാ​തി ഗൗ​ര​വ​പൂ​ർ​വം എ​ടു​ത്തി​ല്ലാ​യെ​ന്ന് ആ​രോ​പ​ണം ഉ​ണ്ട്. കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ത​യ്ക്ക് 35 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. നി​ര​വ​ധി ത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ൾ കൈ​വ​രി​യോ​ടു കൂ​ടി​യ പാ​ത നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴു​കി എ​ത്തു​ന്ന വെ​ള്ളം ചോ​ല​പാ​ടം വ​ഴി ഈ ​തോ​ടി​ലൂ​ടെ മു​കു​ന്ദ​പു​രം കാ​യ​ലി​ൽ എ​ത്തി​ച്ചേ​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ച​വ​റ പ​ഞ്ചാ​യ​ത്തി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി ത​ടി ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ത നി​ർ​മ്മി​ക്കാ​നു​ള്ള ശ്ര​മം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. ജി​ല്ലാ​ക​ള​ക്ട​റു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും തു​ക ക​ണ്ടെ​ത്തി ന​ട​പ്പാ​ത നി​ർ​മ്മി​ക്കാ​നു​ള്ള ശ്ര​മ​വും ഉ​ണ്ട്.

സ​ർ​ക്കാ​രോ എം​പി​മാ​രൊ മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളൊ ഫ​ണ്ട് അ​നു​വ​ദി​ച്ച് ന​ട​പ്പാ​ത പു​ന​ർ​നി​ർ​മ്മി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് മെ​മ്പ​റും ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ പി.​കെ.​ല​ളി​ത ആ​വ​ശ്യ​പ്പെ​ട്ടു.