ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ്‌
Tuesday, July 14, 2020 10:27 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പ​ര്‍​ക്കം വ​ഴി ഒ​രാ​ള്‍​ക്ക് കോ​വി​ഡ്‌. പ​ത്ത​ടി കാ​ഞ്ഞി​വ​യ​ല്‍ സ്വ​ദേ​ശി 28 കാ​ര​നെ​യാ​ണ് കോ​വി​ഡ്‌ പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.
ഇ​യാ​ള്‍ മ​ത്സ്യ മൊ​ത്ത​വ്യാ​പാ​രി​യാ​ണ്. ഇ​യാ​ളു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ മ​റ്റൊ​രാ​ളെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. ഇ​യാ​ള്‍ ആ​യൂ​ര്‍ അ​ഞ്ച​ല്‍ ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടെ​ന്നു ക​രു​തു​ന്ന അ​മ്പ​തോ​ളം പേ​രെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.
കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യം, റ​വ​ന്യു അ​ധി​കൃ​ത​ര്‍ സം​യു​ക്ത​മാ​യി​ട്ടാ​ണ് ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​രൂ​ര്‍ അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.