സ​മ്പ​ർ​ക്കം കു​തി​യ്ക്കു​ന്നു: ഡോ​ക്ട​ർ​ക്കും കോ​വി​ഡ്
Thursday, July 30, 2020 10:54 PM IST
എ​സ്‌.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം ഒ​ട്ടും കു​റ​യാ​തെ തു​ട​രു​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 84 പേ​രി​ൽ 77 പേ​ർ​ക്കും സ​മ്പ​ർ​ക്കം മൂ​ല​മാ​ണ് കോ​വി​ഡ് പ​ക​ർ​ന്ന​ത്.വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​വ​ന്ന അ​ഞ്ചു പേ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി.

ഒ​രു ഡോ​ക്ട​ർ​ക്കും രോ​ഗ​ബാ​ധ​യേ​റ്റു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ്.ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1672 ആ​യി. ഇ​ന്ന​ലെ മാ​ത്രം 146 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തി​ൽ 105 വ​യ​സു​ള്ള അ​ഞ്ച​ൽ ത​ഴ​മേ​ൽ സ്വ​ദേ​ശി​നി​യും ഉ​ൾ​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ കോ​വി​ഡ് രോ​ഗി​യാ​യി​രു​ന്നു ഇ​വ​ർ.

ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 8697 പേ​രാ​ണ്. പു​തു​താ​യി 620 പേ​രെ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലും 57 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. 27965 സാ​മ്പി​ളു​ക​ളാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ 6131 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ 1768 പേ​രു​മു​ണ്ട്. ഇ​ന്ന​ലെ ജി​ല്ല​യി​ൽ പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ ഇ​ല്ല. നി​ല​വി​ലെ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ ഒ​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​മി​ല്ല.

കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന്് കൊ​ല്ലം സി​റ്റി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ സ്പെ​ഷൽ ഡ്രൈ​വി​ൽ പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് 83 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 286 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ​തി​നു​മാ​യി 104 പേ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 26 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.​ ജി​ല്ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഒ​റ്റ ഇ​ര​ട്ട​യ​ക്ക നി​യ​ന്ത്ര​ണം ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ 48 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.​

ശ​ക്ത​മാ​യ പോ​ലീ​സ് സം​വി​ധാ​ന​മാ​ണ് ക്വാ​റന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്ത് പോ​കു​ന്നി​ല്ല എ​ന്നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്നു എ​ന്നും ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ലേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.