കി​ഴ​ക്കേ ക​ല്ല​ട​യി​ൽ കോ​വി​ഡ് സെ​ന്‍റ​ർ തുടങ്ങി
Friday, July 31, 2020 10:48 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട​യി​ൽ കോ​വി​ഡ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സി​എ​ഫ്എ​ൽ​ടി​സി ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​ട്ടി തീ​രു​മാ​ന പ്ര​കാ​രം കി​ഴ​ക്കേ ക​ല്ല​ട ചി​റ്റു​മ​ല സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ കോ​വി​ഡ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

220 കി​ട​ക്ക​ക​ൾ ഉ​ള്ള സെ​ന്‍റ​റാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ.​സോ​മ​പ്ര​സാ​ദ് എം​പി, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ബാ​ബു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന ഷാ​ഹി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ്ര​ഭു ന​മ്പൂ​തി​രി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​റ് ഡോ​ക്ട​ർ​മാ​ർ, അ​ഞ്ച് സ്റ്റാ​ഫ് ന​ഴ്സു​മാ​ർ ഉ​ൾ​പ്പ​ടെ പ​തി​നേ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടേ​യും പോ​ലീ​സ്, റ​വ​ന്യൂ, ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ, ബി​എ​സ്എ​ൻ​എ​ൽ, കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​തോ​റി​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​യും സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.