പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ സേവനത്തിന് 300 ഡോക്ടര്‍മാര്‍
Friday, July 31, 2020 10:48 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ ത​യ്യാ​റാ​വു​ന്ന കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സേ​വ​ന​ത്തി​നാ​യി 300ല്‍​പ്പ​രം ഡോ​ക്ട​ര്‍​മാ​ര്‍ എ​ത്തു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സികു​ട്ടി​യ​മ്മ അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍(​ഐഎം​എ), കേ​ര​ള പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ (​കെ പിഎ​ച്ച്എ) ​എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഡോ​ക്ട​ര്‍​മാ​രും പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രും എ​ത്തു​ക. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ഇ​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും.
ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ ​ഹ​രി​കു​മാ​ര്‍, ക​ണ്‍​വീ​ന​റാ​യി ഐ​എംഎ ​കൊ​ല്ലം ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ.​ബാ​ബു​ച​ന്ദ്ര​ന്‍, പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ ​ഷാ​ജി, സെ​ക്ര​ട്ട​റി ഡോ ​മോ​ഹ​ന​ന്‍ നാ​യ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തിയു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​വും ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​ത്തി​നാ​യി ശ്ര​മം ന​ട​ത്തു​ക.
കൊ​ല്ലം ബ്രാ​ഞ്ചി​ലെ ഡോ​ക്ട​ര്‍​മാ​രി​ല്‍ നി​ന്ന് പ​ര​മാ​വ​ധി പേ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ സ​ന്ന​ദ്ധ​രാ​യ ജീ​വ​ന​ക്കാ​രെ​യും സേ​വ​ന​ത്തി​നാ​യി എ​ത്തി​ക്കു​മെ​ന്ന് ഐ​എംഎ, ​കെപി​എ​ച്ച്എ ​ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, ഐഎം എ, ​കെപി​എ​ച്ച്എ ​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​മാ​യി മ​ന്ത്രി ഓ​ണ്‍​ലൈ​നി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ല്‍ 14 പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1800 കി​ട​ക്ക​ക​ള്‍ ത​യ്യാ​റാ​ണ്. ഉ​ദ്ഘാ​ട​നം ചെ​യ്ത 30 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു വ​രു​ന്നു. 5000 കി​ട​ക്ക​ക​ള്‍ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ ത​യാ​റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍ 8000 ത്തോ​ളം ത​യാ​റാ​വു​ന്ന​ണ്ട്. ആ​കെ 10000 കി​ട​ക്ക​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തോ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.