ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, July 31, 2020 10:48 PM IST
ച​വ​റ: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​വ​റ​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ നീ​ണ്ട​ക​ര, ച​വ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ആ​ന്‍റ് ക​ൺ​സ്ട്ര​ക്ഷ​ൻ എ​ന്ന സ്ഥാ​പ​ന​മാ​ണ് ഇ​തി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
102 ഓ​ളം കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​യ്യാ​റാ​യി. കി​ട​ക്ക​ക​ൾ, മെ​ത്ത, ഷീ​റ്റ്, ബ​ക്ക​റ്റ്, മ​ഗ്, മ​റ്റ് ശു​ചീ​ക​ര​ണ സാ​ധ​ന​ങ്ങ​ളോ​ടും കൂ​ടി​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചി​ന് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. ച​വ​റ പ​ഞ്ചാ​യ​ത്തി​ൽ കൊ​ട്ടു​കാ​ട് അ​ൽ അ​മീ​ൻ ഖാ​ദി​സി​യ്യ ബോ​ർ​ഡിം​ഗ് സ്കൂ​ൾ കെ​ട്ടി​ട​മാ​ണ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​നാ​യി വി​ട്ടു ന​ൽ​കി​യ​ത്.
നൂ​റ് കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ര​ണ്ടാം​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ൽ വ​ലി​യം ബി​എ​ഡ് കോ​ളേ​ജി​ലാ​യി എ​ഴു​പ​തോ​ളം കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്നു. തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ സ്നേ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി അ​ൻ​പ​ത് കി​ട​ക്ക​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​ൽ കു​ള​ങ്ങ​ര​വെ​ളി​യി​ൽ ഗ​വ​ൺ​മ​ന്‍റ് യു​പി സ്കൂ​ളി​ലാ​യി നാ​ൽ​പ്പ​ത് കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കി​യ പ്രാ​ഥ​മി​ക കേ​ന്ദ്ര​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കി​ട​ക്ക​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.